പുതിയ രൂപതക്ക് ഏ​​​റ്റ​​​വും യോ​​​ജി​​​ച്ച ഇ​​​ട​​​യ​​​നാ​​​ണ് മാ​​​ർ ത​​​ട്ടി​​​ൽ: ക​ർ​ദി​നാൾ മാ​ർ ആ​ല​ഞ്ചേ​രി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഷം​​​ഷാ​​​ബാ​​​ദ്  രൂ​​​പ​​​ത​​​യ്ക്ക് ഏ​​​റ്റ​​​വും യോ​​​ജി​​​ച്ച ഇ​​​ട​​​യ​​​നാ​​​ണ് മാ​​​ർ റാഫേൽ  ത​​​ട്ടി​​​ൽ എന്ന് ക​ർ​ദി​നാൾ മാ​ർ ജോർജ്  ആ​ല​ഞ്ചേ​രി പറഞ്ഞു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും, പ്ര​​​ഥ​​​മ​​​മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​യും നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ദൈ​​​വ​​​രാ​​​ജ്യ സം​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ് ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യെ​​​ന്നും മൂ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ റീ​​​ത്തു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​മാ​​​ണ് സ​​​ഭ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സേ​​​വ​​​നം  അദ്ദേഹത്തിന് ലഭിച്ച വ​​​ലി​​​യ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​റ​​ഞ്ഞു.

നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലും ക്രി​​​സ്തു​​​വി​​​നെ അ​​​റി​​​യാ​​​ത്ത​​​വ​​​ർ​​​ക്കി​ട​​​യി​​​ലും പ്ര​​​വാ​​​ച​​​ക​​​നെ​​​പ്പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ മാ​​​ർ ത​​​ട്ടി​​​ലി​​​നു ക​​​ഴി​​​യ​​​ട്ടെ​​​യെ​​​ന്ന് ​​​ജസ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ആശംസിച്ചു. രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ “പ്രേം ​​മാ​​​ർ​​​ഗ്’ ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ താ​​​ളം കൂ​​​ട്ടാ​​​യ്മ​​​യാ​​​ണെ​​​ന്നും 72 രൂ​​​പ​​​ത​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന രൂ​​​പ​​​ത​​​യാ​​​ണി​​തെ​​​ന്നും  മാ​​​ർ ത​​​ട്ടി​​​ൽ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തു​​​മ്മ ബാ​​​ല മാ​​​ർ ത​​​ട്ടി​​​ലി​​​നെ ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് അ​​​നു​​​മോ​​​ദി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ൻ ദൈ​​​വ​​​ശാ​​​സ്ത്ര കോ​​​ഴ്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ച​​​ങ്ങ​​​നാ​​​ശ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​ട്ടവും   “മാ​​​ർ​​​ത്തോ​​​മ മാ​​​ർ​​​ഗം’ സ്പെ​​​ഷ​​​ൽ പ​​​തി​​​പ്പി​​​ന്‍റെ​​​യും സ്മ​​ര​​ണി​​ക​​യു​​ടെ​​​യും പ്ര​​​കാ​​​ശ​​​നം ഫ​​​രീ​​​ദാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​രയും  നി​​​ർ​​​വ​​​ഹി​​​ച്ചു.  നാ​​​ഗ്പൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​ക്കു​​​ള​​​ങ്ങ​​​ര ഡ​​​യ​​​റ​​​ക്ട​​​റി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ