ധ​​ന്യ​​ൻ മാ​​ർ കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം നാ​​ളെ

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശീ​​യ മെ​​ത്രാ​​ൻ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 93-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം നാളെ നടക്കും.

ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ അദ്ദേഹത്തിന്റെ ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ നടക്കും.

രാ​​വി​​ലെ ആ​​റി​​ന് അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത് അർപ്പിക്കുന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​നയിൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും.

7.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 10.30ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന സാ​​ഗ​​ർ ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി വി​​കാ​​രി ഫാ.​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, അ​​തി​​രൂ​​പ​​ത ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ.​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ വെ​​ഞ്ച​​രി​​പ്പും മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം നി​​ർ​​വ​​ഹി​​ക്കും.

12ന് ​​അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​ന. ഫാ.​​തോ​​മ​​സ് മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ ന​​യി​​ക്കും. ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ഫാ.​​ജോ​​സ​​ഫ് വാ​​ഴ​​ക്കാ​​ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply