തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു മാർ തോമസ് തറയിൽ 

ഡാ​​​ർ​​​ലിം​​​ഗ്ട​​​ണ്‍: തി​​​രു​​​സഭയുടെ തുടക്കം മുതൽ ഇന്നുവരെ സഭ സ്ത്രീ​​​ക​​​ളോ​​​ട് ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കുന്നു​​​വെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ പറഞ്ഞു. ഗ്രേ​​​റ്റ് ബ്രി​​​ട്ട​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​താ വി​​​മ​​​ൻ​​സ് ഫോ​​​റത്തിന്റെ ദ്വി​​​ദി​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത ഈവർഷം   കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ഷ​​​മാ​​​യി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുടെ  വി​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലും വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും നി​​​ർ​​ണാ​​​യ​​​ക​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ചെ​​​യ്യാ​​​ൻ വി​​​മ​​​ൻ​​സ് ഫോ​​​റ​​​ത്തി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്ന് സെ​​​മി​​​നാ​​​ർ ഉ​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

ഫാ. ​ജോ​​​ർ​​ജ് പ​​​ന​​​യ്ക്ക​​​ൽ വി.​​സി, ഫാ. ​​​ജോ​​​ർ​​ജ് കാ​​​രാ​​​മ​​​യി​​​ൽ എ​​​സ്. ജെ, ​​​ഫാ. ഫാ​​​ൻ​​​സു​​​വ പ​​​ത്തി​​​ൽ, സി​​സ്റ്റ​​ർ ​ഷാ​​​രോ​​​ണ്‍ സി​​എം​​സി, ​സി​​സ്റ്റ​​ർ മ​​​ഞ്ചു​​​ഷ തോ​​​ണ​​​ക്ക​​​ര എ​​​സ് സി​​എ​​​സ് സി, ​​​വി​​​മ​​​ൻ​​സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ളി മാ​​​ത്യു,  തു​​​ട​​​ങ്ങി​​​യ​വര്‍ സെമിനാറിനു നേ​​​തൃ​​​ത്വം ന​​​ല്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here