നീതിക്കുവേണ്ടിയുള്ള പ്രവർത്തനമായി മാറണം അജപാലനശുശ്രൂഷ: മാർ വാണിയപ്പുരയ്ക്കൽ

നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തിക്കാനുള്ള അവസരം കൂടിയാണ് അജപാലന ശുശ്രൂഷ എന്ന് സീറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. അഭിഭാഷകരായ വൈദികരുടെയും സന്യസ്തരുടെയും ദേശീയ സമ്മേളനം പിഒസിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ലോകത്തിൽ സഭയുടെ അജപാലന ശുശ്രൂഷ ഇടവകയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇടവക കേന്ദ്രീകൃതമായ ആത്മീയ പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കണ്ണീരും വേദനയും പരിഗണിക്കുവാൻ സാധിക്കണം. അഭിഭാഷകർ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരായിരിക്കണം. നീതിക്കായി കോടതിയുടെ മുന്നിലെത്താൻ സാധിക്കാത്ത സാധാരണ മനുഷ്യർക്ക് സഹായകമാകുന്ന ദേശീയ തലത്തിൽ ഉള്ള ഒരു ചങ്ങലയായി പ്രവർത്തിക്കുവാൻ അഭിഭാഷകരായ വൈദികർക്കും സമർപ്പിതർക്കും കഴിയണം എന്ന് ബിഷപ്പ് ഓർമിപ്പിച്ചു.

ഭാരതത്തിലെ 14 സംസ്ഥാനങ്ങളിൽ നിന്നായി 75 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ