വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിനു മരിയമൗണ്ട് ദേവാലയത്തില്‍ കൊടിയേറി

മാന്നാനം: വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിനു മരിയമൗണ്ട് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ കൊടിയേറി. പള്ളി വികാരി ഫാ. ഷിജോ കുഴിപ്പിള്ളില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 14നു തിരുനാള്‍ സമാപിക്കും.

ഇന്നു രാവിലെ 6.30ന് നൊവേന, പാട്ടുകുര്‍ബാന. 12നു വൈകുന്നേരം 5.30ന് നൊവേന, പാട്ടുകുര്‍ബാന, പരേതസ്മരണ. 13നു വൈകുന്നേരം 6.30നു തിരുനാള്‍ പ്രദക്ഷിണം. രാത്രി 8.45നു ഫാ. തോമസ് മുഖയപ്പള്ളിലിന്റെ വചനസന്ദേശം. , ഒമ്പതിനു പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. 14ന് രാവിലെ പത്തിന്  ഫാ. സജി പനങ്കാലായില്‍ മുഖ്യകാര്‍മികനായി തിരുനാള്‍ റാസ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. റാസയ്ക്ക് ശേഷം ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഫാ. മാത്യു കുഴിപ്പിള്ളില്‍ തിരുനാള്‍ സന്ദേശവും നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply