മറുകര

ഫാ. സിജോ കണ്ണമ്പുഴ OM

ഒരു യുവസന്ന്യാസി ആശ്രമത്തിലേക്കുള്ള യാത്രയില്‍ ഒരു നദിയുടെ കരയില്‍ എത്തിച്ചേര്‍ന്നു. ആ വലിയ നദിയുടെ മറുകരയില്‍ എങ്ങനെ എത്താനാകും എന്നതിനെക്കുറിച്ച് ആദ്ദേഹം ആവലാതി പൂണ്ടിരിക്കെ നദിയുടെ മറുകരയില്‍ ഒരു ഗുരുവിനെ അദ്ദേഹം കണ്ടു. വളരെ ഉറക്കെ ആദ്ദേഹം ഗുരുവിനോട് ചോദിച്ചു. ‘ഗുരോ മറുകരയില്‍ എത്താനായി ഞാന്‍ എന്താണ് ചെയ്യേണ്ടത് ?’ അല്പമൊന്നു ചിന്തിച്ചതിനുശേഷം ഗുരു വിളിച്ചുപറഞ്ഞു “നീ മറുകരയില്‍ ആണ്”.

ദൈവപുത്രനായവനെ ദേവാലയത്തില്‍ നഷ്ടപ്പെടുമ്പോള്‍ മറിയം ഉത്കണ്ഠയോടെ അന്വേഷിക്കുന്നു. ദൈവത്തിന്‍റെ മകനല്ലേ, തന്നെ കണ്ടുപിടിക്കാൻ അവനു കഴിയും എന്ന് മറിയത്തിനു വിചാരിക്കാമായിരുന്നു. എന്നാൽ മറിയം ചുറ്റിലും യേശുവിനെ അന്വേഷിക്കുന്നു, ദുഖത്തോടെ, ഉത്കണ്ഠയോടെ.

നാണയം നഷ്ടപ്പെട്ട വിധവയും, ആടിനെ കാണാതായ ഇടയനുമെല്ലാം അവയെ കണ്ടെത്തുന്നത് മറിയം ഈശോയെ അന്വേഷിച്ചതുപോല്‍, ഉത്കണ്ടയോടെ, വേദനയോടെ അന്വേഷിക്കുമ്പോള്‍ ആണ്. എന്‍റെ ജീവിതത്തില്‍ എനിക്ക് കൈമോശം വന്നുപോയ പലതുമുണ്ട്. സമാധാനം, ആരോഗ്യം, സന്തോഷം, ദൈവചിന്ത, നീതിബോധം, കരുണ എല്ലാം പടിയിറങ്ങിപ്പോയിട്ട് നാളേറെയായി. അവയെ തിരിച്ചുകിട്ടാനായി തീക്ഷണതയോടെ, ഉത്കണ്ഠയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. മറിയത്തെ പോലെ നഷ്ടപ്പെട്ടവയെ ഓര്‍ത്ത് ഉത്കണ്ഠയോടെ പ്രാര്‍ത്ഥിക്കാന്‍ നമുക്കാകട്ടെ. പലപ്പോഴും യേശുവിനെ നഷ്ടപ്പെടുത്തിയുള്ള, മറുകര തേടിയുള്ള നമ്മുടെ യാത്രകൾ അപൂര്ണങ്ങൾ ആണെന്ന്, ദിശാബോധം നഷ്ടപ്പെട്ടവയാണെന്നു തിരിച്ചറിയാനുള്ള കൃപായ്ക്കുവേണ്ടി നമുക്ക് ആഗ്രഹിക്കാം. പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

Leave a Reply