ഞാന്‍ അല്ല അവന്‍…

ഫാ. സിജോ കണ്ണമ്പുഴ OM

ഒരു യുവാവ് പ്രസിദ്ധനായ ഒരു സെന്‍ ഗുരുവിനെ സന്ദര്‍ശിക്കാനായി പോയി. സെന്‍ ധ്യാനത്തെക്കുറിച്ച്  അറിവുനേടുക എന്നുള്ളതായിരുന്നു ഉദ്ധ്യേശം. ചായ പകര്‍ന്നുകൊടുക്കുന്ന ഗുരുവിനോട് യുവാവ് സെന്‍ ധ്യാനത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. കപ്പ് നിറഞ്ഞൊഴുകിയിട്ടും ഗുരു പിന്നെയും കപ്പിലേക്ക് ചായ ഒഴിച്ചുകൊണ്ടിരുന്നു. അല്‍പനേരം ക്ഷമിച്ചിരുന്നെങ്കിലും അത് കഴിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് ഗുരുവിനോട് ഉറക്കെ പറഞ്ഞു “ആ കപ്പ്‌ നിറഞ്ഞു, ഇനി അത് കൂടുതല്‍ നിറയ്ക്കാനാകില്ല.” ഗുരു ശാന്തനായി മറുപടി പറഞ്ഞു ‘നീയും ഇതുപോലെയാണ്, നിന്നില്‍ നിറഞ്ഞിരിക്കുന്നത് ഒഴിവാക്കാതെ എനിക്ക് നിന്നെ ഒന്നും പഠിപ്പിക്കാന്‍ സാധിക്കില്ല.”

“അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍” (യോഹ 2.5). വീഞ്ഞ് തീര്‍ന്നുപോയ കാനായിലെ വിവാഹ വേളയില്‍ മറിയം പരിചാരകരോട് പറയുന്ന വാക്കുകള്‍. ഇനി അവനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്ന് മറിയത്തിനു അറിയാമായിരുന്നു. എന്‍റെ സമയം ഇനിയും ആയിട്ടില്ലെന്ന് ഒഴിവു പറയുമ്പോഴും മറിയത്തിനു ഉറപ്പുണ്ട് അവിടെ ഈശോ ഇടപെടുമെന്ന്…

ജീവിതത്തിന്‍റെ വീഞ്ഞ് തീര്‍ന്നു പോയിട്ടെത്ര നാളായി? പിന്നെയും ജീവിതത്തിനു ലഹരി നല്‍കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുന്നുണ്ടോ? സാരമില്ല. നമ്മുടെ ഉറകെട്ടുപോയ ജീവിതത്തിനു വീര്യം നല്‍കാന്‍ നമുക്ക് ഈശോയെ വിളിക്കാം. അവനു മാത്രമേ നമ്മെ പ്രതീക്ഷ നഷ്ടപ്പെട്ട ഈ അവസ്ഥയിലും സഹായിക്കാനാകൂ. മറിയം എന്നോട് പറയുന്നു “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍.” എന്‍റെയല്ല, അവന്‍റെ വാക്കുകള്‍ ആണ് ഞാന്‍ അനുസരിക്കേണ്ടത്… പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply