കരയാതെ തോൽക്കാം

ചെറിയ കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ കായികമത്സരങ്ങൾ നടക്കുകയായിരുന്നു. ഓട്ടമത്സരത്തിന് പങ്കെടുക്കാനുള്ള കുട്ടികൾ അതിനു തയ്യാറായി. മത്സരം നിയന്ത്രിക്കുന്ന ടീച്ചർ, ഒരു കുട്ടി കണ്ണുകൾ അടച്ചു ഏകാഗ്രമായി പ്രാർത്ഥിക്കുന്നത് ശ്രദ്ധിച്ചു. ഓടാനുള്ള വിസിൽ മുഴങ്ങി. കുട്ടികൾ ഓട്ടം ആരംഭിച്ചു. കുട്ടികളിൽ ഒരാൾ ജയിക്കുകയും ചെയ്തു. പ്രാർത്ഥിച്ചകുട്ടി ജയിച്ചില്ല എന്നുകണ്ട ടീച്ചർ കുട്ടിയെ ആശ്വസിപ്പിക്കാനായി അടുത്ത് ചെന്നു. പ്രാർത്ഥിച്ചെങ്കിലും ജയിക്കാതിരുന്നതിൽ വിഷമിക്കരുത് എന്ന് ആശ്വസിപ്പിച്ചു. കുട്ടി മറുപടി പറഞ്ഞു. “ടീച്ചറെ, ഞാൻ പ്രാർത്ഥിച്ചത്, ജയിക്കാനായിരുന്നില്ല, തോറ്റാലും കരയാതിരിക്കാനാണ്”.

ജീവിതത്തിൽ വിജയം മാത്രം മതി എന്ന് വിശ്വസിക്കുന്ന, അതിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന മനുഷ്യരുടെ സമൂഹത്തിലാണ് നാം ജീവിക്കുക., പലപ്പോഴും നാം അവരിൽ ഒരാളായിപ്പോകുന്നു. മറിയം പിന്നെയും വ്യത്യസ്തയാകുന്നു. പരിശുദ്ധാത്മാവിന്റെ വരവിനായി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന അമ്മ, മനസ്സിനെ സ്വപർശിക്കുന്ന ഒരോർമ്മയാണ്. “ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു” (അപ്പ. പ്രവ.1.14). സമൂഹത്തിന്റെ മുൻപിൽ മോശമായി മരണത്തിനു വിധിക്കപ്പെടാനായി ഇടയായ ഒരുവന്റെ അമ്മയാണ് മറിയം. മകന്റെ മരണത്തിൽപ്പോലും അവളെ ആശ്വസിപ്പിക്കുന്ന കരുണയുടെ വാക്കുകൾ എത്തുന്നില്ല. എങ്കിലും അവൾ തളരുന്നില്ല. ശിഷ്യരേയും ചേർത്തുപിടിച്ചു മകൻ അവശേഷിപ്പിച്ചു പോയ ‘പാവനാത്മാവ്’ എന്ന സ്വപ്നത്തിനുവേണ്ടി കാത്തിരിക്കുന്നു. അന്ന് ശിഷ്യരെ ചേർത്തുപിടിക്കാനും കൂടെ നിർത്താനും ധൈര്യം നൽകാനും അമ്മയില്ലായിരുന്നെങ്കിൽ, എന്താകുമായിരുന്നു?

തോൽവികൾ അതിൽ തന്നെ അവസാനമല്ല. അത് വിജയത്തിന് മുൻപുള്ള, മനസ്സിന്റെ മൂർച്ച കൂട്ടുന്ന, ഇനിയും മുൻപോട്ടെന്നു മനസ്സിനെ ഉറപ്പിക്കുന്ന ധ്യാന നിമിഷങ്ങളാണ്.. അമ്മയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം, തോറ്റാലും കരയാതിരിക്കാനായി. പ്രാർത്ഥനകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here