മാതാവ് എലിസബത്തിന്റെ പക്കലേയ്ക്ക്

ഗബ്രിയേല്‍ മാലാഖ മറിയത്തോടു മംഗളവാര്‍ത്ത അറിയിച്ചതിനു നാല് ദിവസങ്ങള്‍ക്കു ശേഷം മാതാവ് ജറുസലേമില്‍ താമസിക്കുന്ന സഖറിയായുടെയും എലിസബത്തിന്റെയും പക്കലെത്തി. നാല് ദിവസം നീണ്ട യാത്രയായിരുന്നു അത്. യാത്രയില്‍ ഉടനീളം മാതാവിനെ സംരക്ഷിച്ചു കൊണ്ട് മാലാഖമാര്‍ ഒപ്പം ഉണ്ടായിരുന്നു. മാലാഖമാരെ മാതാവിന് മാത്രമേ കാണുവാന്‍ കഴിഞ്ഞിരുന്നുള്ളൂ.

എലിസബത്തിന്റെ ഭവനത്തിലെത്തിയ മാതാവിനെ അവര്‍ സ്വാഗതം ചെയ്തു. തന്റെ സ്വീകരണ മുറിയിലേയ്ക്ക് ആനയിച്ചപ്പോള്‍, എലിസബത്തിന്റെ ഉദരത്തിലെ ശിശു, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് കുതിച്ചു ചാടി. എലിസബത്ത് മറിയത്തെ മിശിഹായുടെ അമ്മയെന്ന് വിളിച്ച്, അഭിസംബോധന ചെയ്തു. അപ്പോള്‍ ഈശോ മറിയത്തിന്റെ ഉദരത്തില്‍ ഉരുവായിട്ടു എട്ടു ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. യോഹന്നാന്റെ ജനനം കഴിയുന്നതുവരെ മറിയം എലിസബത്തിന്റെയും സഖറിയായുടെയും ഭവനത്തില്‍ താമസിച്ചു.

മറിയം കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ മുഴുകി. തങ്ങള്‍ക്കു ജനിച്ച കുഞ്ഞിനു യോഹന്നാന്‍ എന്ന പേരിടുമ്പോള്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഖറിയായ്ക്ക് സഹായം നല്‍കുന്നതിനായി മറിയം പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിച്ചിരുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ സഖറിയായ്ക്ക് ഒടുവില്‍ സംസാരിക്കുവാന്‍ കഴിഞ്ഞു. മിശിഹായുടെ വരവിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ സഖറിയായ്ക്ക് ലഭിച്ചിരുന്നു. എലിസബത്തിനും ഈശോയുടെ വരവിനെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തലുകള്‍ ലഭിച്ചിരുന്നു. എങ്കിലും അവള്‍ അത് രഹസ്യത്തില്‍ വച്ചു.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ