ദൈവത്തിന്റെ പദ്ധതിയോട് എങ്ങനെ പ്രതികരിക്കണം എന്നതിന്റെ ഉദാത്ത മാതൃക മറിയം

ദൈവത്തിന്റെ പദ്ധതിയോട് എങ്ങനെ പ്രതികരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് മറിയം എന്ന് ഫ്രാന്‍സിസ് പാപ്പ. യേശുവിന്റെ മനുഷ്യാവതാര വാര്‍ത്ത അറിയിച്ചപ്പോള്‍ അതിനോട് മറിയത്തിന്റെ വിനീതമായ മറുപടി ദൈവത്തിന്റെ പദ്ധതികളോട് എപ്രകാരം പ്രതികരിക്കണം എന്ന് വിശ്വാസികളെ പഠിപ്പിക്കുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“ഈശോയുടെ  ജനനത്തെ കുറിച്ച് മാലാഖ മറിയത്തെ അറിയിച്ചപ്പോള്‍ മറിയത്തിന്റെ മനോഭാവം ലോകത്തിലേക്കു വരുന്ന  ദൈവപുത്രനെ സംബന്ധിച്ചു തികച്ചും അനുയോജ്യമായിരുന്നു. കാരണം അവന്‍ ദൈവത്തിന്റെ ദാസനായി, അവിടുത്തെ പദ്ധതി പൂര്‍ത്തിയാക്കുവാനായി, മനുഷ്യനായി അവതരിച്ചവനായിരുന്നു. മാലാഖയുടെ അറിയിപ്പിന് ഇതാ കര്‍ത്താവിന്റെ ദാസി അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നാണ് മറിയം പ്രത്യുത്തരം നല്‍കിയത്. ചുരുക്കത്തില്‍ മറിയം ദൈവീക പദ്ധതിയുടെ സഹകാരിയായിരുന്നു”. പാപ്പ പറഞ്ഞു.

ദൈവം എളിയവരെ ഉയര്‍ത്തുന്നവനാണെന്ന് മറിയം തന്റെ സ്ത്രോത്രഗീതത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്. അവള്‍ ദൈവത്തിനു വിധേയയായി തീര്‍ന്നതിനൊപ്പം തന്റെ മകന്റെ പിന്‍ഗാമിയും ആയിരുന്നു എന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ അമ്മ ആകുന്നതിനുള്ള അവസരം ലഭിച്ചപ്പോള്‍ മറിയം ഓടിച്ചാടി സന്തോഷിക്കുകയല്ല മറിച്ചു വിനയത്തോടെ ആയിരുന്നു കൊണ്ട് ദൈവിക പദ്ധതിയോടുള്ള തന്റെ വിധേയത്വം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply