മറ്റുള്ളവരോട് ചേർന്നുനിന്ന് അവരെ കരുതേണ്ടതെങ്ങനെയെന്ന് മറിയം കാണിച്ചു തരുന്നു: മാർപാപ്പ

അവഗണിക്കപ്പെട്ടവരോടും തഴയപ്പെട്ടവരോടും ആവശ്യക്കാരോടും എപ്രകാരം വർത്തിക്കണമെന്ന് കുരിശിൻ ചുവട്ടിലെയും കാനായിലെയും അവസരങ്ങളിൽ പരിശുദ്ധ മറിയം കാണിച്ചു തന്നിട്ടുണ്ടെന്ന് മാർപാപ്പ.

നാലുദിവസത്തെ ബാൾട്ടിക് സന്ദർശനത്തിന് അവസാനം കുറിച്ചുകൊണ്ട്  അഗ്ലോണയിലെ ദൈവമാതാവിന്റെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഏതാവശ്യത്തിലും കൂടെ നിൽക്കാൻ മറിയം ഉണ്ടാവും. വേദനയിൽ കഴിയുന്നവരോട് എപ്പോഴും ചേർന്നു നിൽക്കാൻ അവളുണ്ട്. അതുപോലെ മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും അവരെ ആശ്വസിപ്പിക്കാനും വേണ്ടത് ഉടനടി ചെയ്യാനും ക്രിസ്ത്യാനി എന്ന നിലയിൽ നാം ഓരോരുത്തരും പരിശ്രമിക്കണം. പാപ്പാ പറഞ്ഞു.

വേർതിരിവുകളില്ലാതെ എല്ലാവരെയും സ്നേഹിക്കാനും സഹകരണത്തിൽ ജീവിക്കാനും മറിയം തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് മറിയത്തോട് ചേർന്നുനിന്ന് അവളുടേതിന് സമാനമായ ജീവിതം നയിച്ച് യേശുവിന് ഏറ്റവും പ്രിയങ്കരരാവാം. മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ