മറിയത്തിന്റെ ബാല്യകാലം 

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മറിയം തന്റെ ബാല്യകാലം ദൈവത്താല്‍ നിറഞ്ഞ് ആഘോഷിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ദൈവത്തെ സ്തുതിച്ചുകൊണ്ട് അവള്‍ മുന്നോട്ട് പോയി. മകളെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് മനസിലാക്കിയ മറിയത്തിന്റെ മാതാപിതാക്കള്‍ അവളെ ദൈവീകമായ വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുവാന്‍ പരിശീലിപ്പിച്ചു.

മറിയത്തിന്റെ ജനനം സഭയില്‍ ആചരിക്കുക, സെപ്റ്റംബര്‍ എട്ടാം തിയതിയാണ്. കൃപ നിറഞ്ഞവളും ഉത്ഭവ പാപത്തില്‍ നിന്ന് മോചിക്കപ്പെട്ടവളുമായിരുന്നു മറിയം. ചെറുപ്പം മുതല്‍ ദൈവത്തില്‍ അതിയായ വിശ്വാസവും പ്രതീക്ഷയും വയ്ക്കുവാന്‍ മറിയത്തിനു കഴിഞ്ഞു. അവളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും കേന്ദ്രം ദൈവമായിരുന്നു. ദൈവ സ്‌നേഹത്താല്‍ നിറഞ്ഞ മറിയത്തില്‍ നിന്ന് അനേകരിലേയ്ക്ക് ആ സ്‌നേഹം കരകവിഞ്ഞൊഴുകി.

വിശന്നു വലഞ്ഞു തന്റെ മുമ്പിലെത്തുന്നവര്‍ക്ക് ഭക്ഷണം  നല്‍കുവാനും വേദനിക്കുന്നവരോടൊപ്പം ആയിരിക്കുവാനും ബാല്യകാലത്തില്‍ മറിയം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറിയത്തിനു വലിയ ഇഷ്ടമായിരുന്നു. മറിയത്തെ സംരക്ഷിക്കുന്നതിനും കാത്തു രക്ഷിക്കുന്നതിനുമായി നിരവധി മാലാഖമാരെ ദൈവം നിയോഗിച്ചിരുന്നു. നാല് വയസ് തികയുന്നതിനു മുമ്പ് ദൈവത്താല്‍ അയക്കപ്പെട്ട തന്റെ മാലാഖമാരെ കാണാനുള്ള അനുഗ്രഹവും മറിയത്തിനു ലഭിച്ചു.

തന്റെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാനും തന്നോടുചേര്‍ന്ന് ദൈവത്തെ സ്തുതിക്കുവാനും മാലഖമാരോട് മറിയം ആവശ്യപ്പെട്ടു. എപ്പോഴും പ്രാര്‍ത്ഥനാ നിരതയാകുവാനും ദൈവത്തോടൊപ്പം ആയിരിക്കുവാനും ബാല്യകാലം മുതല്‍ അവള്‍ ശ്രമിച്ചിരുന്നു.


(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ