മുംബൈയിലെ ആദിവാസി ക്രിസ്ത്യാനികള്‍ക്കായി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു 

ഹിന്ദുക്കളുടെ ജാതി വ്യവസ്ഥയ്ക്ക് പുറത്തുള്ള മുംബൈയിലെ തദ്ദേശീയരായ ആളുകള്‍ക്കു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മുംബൈയിലെ സഹായമെത്രാന്‍ അല്‍വയ്ന്‍ ഡി ‘സില്‍വ ആണ് ആദിവാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ കുടിയേറ്റക്കാരായ ആളുകളെ  ആദിവാസി സമൂഹത്തില്‍ നിന്നുള്ളവരായി  ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇവരുടെ കുട്ടികള്‍ സ്‌കൂളുകളില്‍ അവര്‍ ആദിവാസികളാണെന്ന കാരണം കൊണ്ട് വിവേചനം അനുഭവിക്കുകയാണ്.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ക്രിസ്തുവിനെക്കുറിച്ച് അവരെ അറിയിക്കുന്നതിനായി മിഷനറിമാര്‍ വനത്തിലേയ്ക്കിറങ്ങി. അവരുടെ ആത്മീയ ആവശ്യങ്ങള്‍ അവരുടെ സ്വന്തം രൂപതകളിലാണ് നടത്തിവരുന്നത്. എന്നാല്‍ ജോലി തേടി കുടിയേറുന്ന സമയത്ത് അവരുടെ ആത്മീയ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ കഴിയാതെ വരുന്നു. ബിഷപ്പ് സില്‍വ പറഞ്ഞു.

കുര്‍ബാന മധ്യേ, 24 പേര്‍ക്ക് ബിഷപ്പ് സ്ഥൈര്യലേപനം നല്‍കി. ആറു വിവാഹങ്ങള്‍ക്കും ഈ ബലിയര്‍പ്പണം വേദിയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply