ബധിരരുടെ ആത്മീയകാര്യങ്ങളിൽ അതീവ ശ്രദ്ധയോടെ സ്പാനിഷ് വൈദികർ  

കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തിൽ ഒരു നിർണ്ണായക സ്ഥാനം സംസാര ഭാഷയ്ക്കുണ്ട്. പരിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥന ചൊല്ലുകയും പാടുകയും തലകുനിച്ചു ആശിർവാദം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ബധിരരും   മൂകരും ആയ ആളുകളെ സംബന്ധിച്ചിടത്തോളം ഇവയൊക്കെ അസാധ്യമാണ്. അങ്ങനെയുള്ള ആളുകൾക്കിടയില്‍ സേവനം ചെയ്യുന്ന അനേകം  സ്പാനിഷ് വൈദികരില്‍ ഒരാളാണ് ഫാ. സെർജിയോ ബുജിസ.

സ്പാനിഷ് കത്തോലിക്കാ ബിഷപ്പുമാരുടെ ബധിര മന്ത്രാലയത്തിന്റെ ദേശീയ ഡയറക്റ്ററായി സേവനം ചെയ്തു വരുന്ന ഫാ. സെർജിയോ ബുയ്സ ബധിരരും മൂകരുമായ ആളുകളിലേക്ക്‌ സുവിശേഷം എത്തിക്കുന്നതിനായി ഉള്ള പരിശ്രമത്തിലാണ്. ബധിരരായ ആളുകൾക്ക് ആംഗ്യ ഭാഷയിൽ ബലിയർപ്പിക്കുന്ന അനേകരിൽ ഒരാൾ മാത്രമാണ് അദ്ദേഹം. എല്ലാ ആഴ്ചയിലും  സ്പെയിനിലെ ബിൽബോവയിലെ സാൻറിയാഗോ കത്തീഡ്രലിൽ ആംഗ്യഭാഷയിൽ അദ്ദേഹം ബലിഅർപ്പിക്കാറുണ്ട്. നിരവധി ആളുകളാണ് ആ കുർബാനയിൽ പങ്കെടുക്കുന്നതിനായി എത്തുന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സ്പെയിനിൽ ഏതാണ്ട് പത്തുലക്ഷത്തിലധികം പേർ കേൾവിക്കുറവു മൂലം കഷ്ടപ്പെടുന്നുണ്ട്. അത്തരക്കാർക്കായി അർപ്പിക്കുന്ന ബലിയിൽ 1200 – ൽ അധികം ആളുകൾ പങ്കെടുക്കുന്നു. ഇടവകകളിൽ വിവാഹാഘോഷങ്ങൾ, കുമ്പസാരം, കുർബാന, ബൈബിൾ പഠന സംഘങ്ങൾ, മതബോധനം തുടങ്ങിയ എല്ലാത്തരം സേവനങ്ങളും ഇത്തരം വൈകല്യം ഉള്ളവർക്കായി നൽകുവാനായി ഫാ. ബുയ്സയുടെ നേതൃത്വത്തിൽ ശ്രമിച്ചു വരുന്നു. ബധിരർക്കായി സേവനങ്ങൾ ലാഭ്യമാക്കുന്ന ഒരു രൂപതയെ സ്‌പെയിനിൽ ഉള്ളു. അതിനാൽ കിലോമീറ്ററുകൾ താണ്ടിയാണ് പലരും  ദേവാലയ ശുശ്രൂഷകൾക്കായി എത്തുന്നത്.

2015 – ൽ സ്പാനിഷ് കത്തോലിക് ബിഷപ്പ് കോൺഫറൻസ്, ONCE ഫൌണ്ടേഷനുമായി സഹകരിച്ചുകൊണ്ട് 12  ദേവാലയങ്ങളിൽ ഭാഗികമായി കേൾവി ശക്തി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ പൂർണ്ണമായും കേൾവി ശക്തി നഷ്ടപ്പെട്ടവർക്ക് ഉപകാരമൊന്നും ഉണ്ടാക്കിയില്ല. എങ്കിലും ആംഗ്യ ഭാഷയിലുള്ള കുർബാനയും കൂദാശകളും ഇവർക്ക് വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ അമ്പതു വർഷത്തിലേറെയായി സ്‌പെയിനിലെ ബധിരരായവരുടെ ഇടയിൽ പ്രവർത്തിക്കുകയാണ് ഇവിടുത്തെ കത്തോലിക്കാ സഭ. 1990 – കൾ മുതൽ ബധിരർക്കായിയുള്ള മിനിസ്ട്രി ബിഷപ്പുമാരുടെ കോൺഫറൻസിന്റെ ഭാഗമായിരുന്നു.

ഇന്ന് സ്‌പെയിനിൽ പുരോഹിതരും അല്മായരും ഉൾപ്പെടെ 173 പേർ ബധിരരുടെ ആത്മീയ കാര്യങ്ങളിൽ അവരെ സഹായിക്കുന്നതിനായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here