യഥാർത്ഥ ഐക്യമാകട്ടേ, നമ്മുടെ ലക്ഷ്യം: മാർപ്പാപ്പ

യഥാർത്ഥ ഐക്യവും തെറ്റായ ഐക്യവും എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു, വ്യാഴാഴ്ചത്തെ മാർപ്പാപ്പയുടെ കാസാ സാന്താ മാർട്ടയിലെ സന്ദേശം. അപ്പസ്തോലപ്രവർത്തനങ്ങൾ, 23-ാം അധ്യായം, ആറു മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളും വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം, 20-26 വരെയുമുള്ള തിരുവചനങ്ങളും വായിച്ചാണ് മാർപ്പാപ്പ സന്ദേശം നൽകിയത്.

തെറ്റായ ഐക്യം വേർപിരിക്കുന്നത്

തെറ്റായ ഐക്യത്തിലാണ് പൗലോസിന്റെ ശത്രുക്കൾ ഒത്തുചേർന്നത്. അതുകൊണ്ടുതന്നെ ആ ഐക്യം പിന്നീട് വിഭജിക്കപ്പെട്ടു. സദുക്കായരും ഫരിസേയരും ആദ്യം പൗലോസിനെതിരെ ഒന്നിച്ചെങ്കിലും അവരെ ഭിന്നിപ്പിക്കാനുള്ള ആയുധം ദൈവവിശ്വാസത്തിന്റെ രൂപത്തിൽ പൗലോസിന്റെ പക്കലുണ്ടായിരുന്നു. പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടും താൻ പരീക്ഷിക്കപ്പെടുകയാണെന്ന് മനസിലാക്കിയതുകൊണ്ടുമാണ് പൗലോസിന് അത് സാധ്യമായത്. മാർപ്പാപ്പ പറഞ്ഞു.

രണ്ടോ മൂന്നോ ആളുകൾ ചേർന്ന് ഒരാളെ കുറ്റപ്പെടുത്തിയാൽ മതി, ഉടൻ തന്നെ അവിടെ ഒരു ജനക്കൂട്ടം ഉണ്ടാവുകയും അവർ തമ്മിൽ തെറ്റായ ഐക്യം രൂപപ്പെടുകയും ചെയ്യും. എന്നാൽ ഉദ്ദേശം നല്ലതല്ലാത്തതിനാൽ തീർച്ചയായും കുറച്ചു കഴിയുമ്പോൾ അവരുടെയിടയിൽ ഭിന്നിപ്പുണ്ടാവുകയും അവർ പരസ്പരം കുറ്റാരോപണം നടത്തുകയും ചെയ്യും. മാർപ്പാപ്പ വ്യക്തമാക്കി.

യഥാർത്ഥ ഐക്യം

നമുക്ക് ലഭിച്ചിരിക്കുന്ന ദൈവവിളിയുടെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാം. പിതാവും പുത്രനുമായി ഒന്നായിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യവും. യഥാർത്ഥ ഐക്യത്തിന്റെ പാതയിൽ അനുദിനം മുന്നേറാനുള്ള കൃപ ദൈവം നൽകുകയും ചെയ്യട്ടെ. മാർപ്പാപ്പ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply