ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​നു​സ്മ​ര​ണം നാളെ

ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡു​ദാ​ന​വും നാ​ളെ പാ​​ലാ ചെ​​ത്തി​​മ​​റ്റം ദൈ​​വ​​ദാ​​ൻ സെ​​ന്‍റ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. സാ​​ന്ത്വ​​ന ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​ലാണ് അനുസ്മരണം നടക്കുന്നത്. വൈ​​കു​​ന്നേ​​രം 4.30 നു ​​ളാ​​ലം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ണ്‍​സ​​ണ്‍ പു​​ള്ളീ​​റ്റി​​ന്‍റെ അ​​ധ്യ​​ക്ഷ​​തതയിൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. പാ​​ലാ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ പ്ര​​ഫ. സെ​​ലി​​ൻ റോ​​യി അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

പാ​​ലാ സ്നേ​​ഹാ​​ല​​യ​​ത്തി​​നാ​​ണ് ഫാ. ​​കൈ​​പ്പ​​ൻ​​പ്ലാ​​ക്ക​​ൽ അ​​വാ​​ർ​​ഡ്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ 60 വൃ​​ദ്ധ സ്ത്രീ​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന സ്ഥാപനമാണ് സ്‌നേഹാലയം. 2017-18 വ​​ർ​​ഷ​​ത്തി​​ലെ മി​​ക​​ച്ച അ​​ഗ​​തി സം​​ര​​ക്ഷ​​ണ സ്ഥാ​​പ​​ന​​ത്തി​​ന് വി.​​വി. മൈ​​ക്കി​​ൾ തോ​​ട്ടു​​ങ്ക​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ണ് 25000 രൂ​​പ​​യും മെ​​മ​​ന്‍റോ​​യും അ​​ട​​ങ്ങു​​ന്ന ഫാ. ​​കൈ​​പ്പ​​ൻ​​പ്ലാ​​ക്ക​​ൽ അ​​വാ​​ർ​​ഡ്.

മു​​നി​​സി​​പ്പ​​ൽ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ൻ, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ പി. ​​പ്ര​​സാ​​ദ്, സ്നേ​​ഹ​​ഗി​​രി കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ അ​​സി. മ​​ദ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ കാ​​ർ​​മ​​ൽ ജി​​യോ, ഫാ. ​​കൈ​​പ്പ​​ൻ​​പ്ലാ​​ക്ക​​ൽ സാ​​ന്ത്വ​​ന ഫൗ​​ണ്ടേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​വി. മൈ​​ക്കി​​ൾ തോ​​ട്ടു​​ങ്ക​​ൽ, സെ​​ക്ര​​ട്ട​​റി ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ന​​രി​​വേ​​ലി, ടോ​​മി സി​​റി​​യ​​ക്
ഞാ​​വ​​ള്ളി​​ൽ​​തെ​​ക്കേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ