മതപരമായ അക്രമങ്ങളുടെ ഇരകള്‍ക്കായി #MeToo കാമ്പെയിന്‍

വാനിറ്റി ഫെയ്ഗ് മാഗസിന്റെ ഇറ്റാലിയന്‍ പതിപ്പിലെ ഒരു പുതിയ പരസ്യം #MeToo കാമ്പെയിന്‍ ചെയ്യുന്നു. ബലാത്സംഗത്തിനും  അക്രമത്തിനും പീഡനത്തിനും വിധേയരായ സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതാണ് ഈ കാമ്പയിന്‍.

നൈജീരിയയില്‍ നിന്നുള്ള ഒരു ക്രിസ്തീയ സ്ത്രീ റെബേക്ക ബിട്രസ്; ദലാള്‍, ഇറാഖില്‍ നിന്ന് ഒരു യസീദി സ്ത്രീയും ഇന്ത്യയില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ മീനാ. എന്നിവര്‍ സഹിച്ച ഭയാനകമായ അനുഭവമാണ് ഈ പരസ്യം പങ്കുവയ്ക്കുന്നത്.

‘അവര്‍ എന്നെ ബലാത്സംഗം ചെയ്തു, രണ്ടു വര്‍ഷം തടവുകാരിയാക്കി,  അവര്‍ എന്റെ മക്കളില്‍ ഒരാളെ കൊന്നു, അവര്‍ എന്നെ അടിമയായി വില്‍ക്കുകയും ചെയ്തു.’ ‘മീ ടൂ പരസ്യത്തില്‍ റെബേക്കയുടെ വാക്കുകള്‍ ആണ് ഇവ.

പതിനേഴു വയസ്സുള്ളപ്പോള്‍ ഞാന്‍ ഒന്‍പതു മാസത്തിനുള്ളില്‍ ഒന്‍പത് വ്യത്യസ്ത മനുഷ്യരെ ലൈംഗികമായിഉപയോഗിക്കുകയും, അടിമയായി വില്‍ക്കുകയും ചെയ്തു. ഇപ്പോഴും എന്റെ അമ്മയും എന്റെ സഹോദരിയും തടവുകാരാണ്. ’21 വയസ്സുള്ള ദലാലിനു സംഭവിച്ചത് ഇതാണ്.

‘അവര്‍ എന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു, അവര്‍ എന്നെ അഞ്ച് കിലോമീറ്റര്‍ നഗ്‌നയായി നടത്തി, ജനക്കൂട്ടം എന്നെ ആക്രമിച്ചു. ‘ ഹിന്ദു തീവ്രവാദികള്‍ ബലാത്സംഗം ചെയ്ത  ഇന്ത്യന്‍ കന്യാസ്ത്രീയായ മീനയുടെ കഥയാണിത്.

ഇവരുടെ അനുഭവങ്ങള്‍ ആണ്  ഈ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ പൊന്തിഫിക്കല്‍ അയിറ്റ് ഓര്‍ഗനൈസേഷന്‍ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ്  ഇവ സ്‌പോണ്‍സര്‍ ചെയ്തു. പരസ്യം ജൂണ്‍ 6 ന് വാനിറ്റി ഫെയര്‍ മാഗസിന്റെ പ്രതിവാര ഇറ്റാലിയന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചു.

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള വനിതാ മാസികകളില്‍ ഒന്നാണിത്. #MeToo മൂവ്‌മെന്റില്‍ വ്യാപകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘വിശ്വാസ സാക്ഷ്യത്തിനുവേണ്ടി  പീഡനത്തിനിരയായ സ്ത്രീകളുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള’ അവബോധം സൃഷ്ടിക്കുക എന്നതാണ് പരസ്യത്തിന്റെ ലക്ഷ്യമെന്ന് എസിഎന്‍ ഇറ്റലി ഡയറക്ടര്‍ അലസ്സാണ്ട്രോ മോണ്ടെരു പറഞ്ഞു.

Leave a Reply