ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ച 15 തടവുകാരുടെ പേരുകള്‍ മെക്‌സിക്കന്‍ ബിഷപ്പ് പുറത്തുവിട്ടു

2016 ല്‍ ഫ്രാന്‍സിസ് പാപ്പാ മെക്‌സിക്കോ സന്ദര്‍ശിച്ചപ്പോള്‍ സ്ഥൈര്യലേപനം നല്‍കിയ 15 തടവുകാരുടെ പേരുകള്‍ മെക്‌സിക്കന്‍ ബിഷപ്പ് ജോസെ ഗ്വാഡലൂപ്പ് ടോറസ് കാംപോസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സോഷ്യല്‍ റിഡംപ്ഷന്‍ ഹാളില്‍  നടന്ന ചടങ്ങിലാണ് ഈ വിവരം ബിഷപ്പ് പുറത്തുവിട്ടത്.

പ്രോസിക്യൂട്ടെഴ്‌സ് ഓഫീസിന്റെ സഹായത്തോടെ സിയുഡാഡ് ജുവറസിലെ ജയില്‍ മിനിസ്ട്രി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2016 ല്‍ മെക്‌സിക്കോ പര്യടനത്തില്‍ ഫ്രാന്‍സിസ് പാപ്പാ സിയുഡാഡിലെ ഈ ജയില്‍ സന്ദര്‍ശിച്ചിരുന്നു. ‘കഷ്ടതയുടെയും പാപത്തിന്റെയും ശക്തി എന്താണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്നും എല്ലാത്തിനെയും നവീകരിക്കുന്ന കരുണയുടെ ശക്തി, പുനരുദ്ധാനത്തിന്റെ ശക്തി നിങ്ങള്‍ക്കും സാധ്യമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം തടവുകാരെ ഓര്‍മിപ്പിച്ചിരുന്നു.

ക്ലേശകരമായ സാഹചര്യത്തിലാണ് നിങ്ങളിപ്പോള്‍ ഉള്ളതെങ്കിലും ഇവിടെ ഇരുന്നുകൊണ്ട് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പരിശ്രമിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കൂടാതെ, തടവറയിലെ 15 പേരുടെ  സ്ഥൈര്യലേപന കര്‍മ്മവും പാപ്പാ നിര്‍വഹിച്ചിരുന്നു. തടവുകാരുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് പ്രിസണ്‍ മിനിസ്ട്രിയുടെ ലക്ഷ്യം. ജ്ഞാനസ്‌നാനവും വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിക്കുവാന്‍ താത്പര്യം ഉള്ളവരെ അതിനായി ഒരുക്കി അവ നല്‍കുന്നു. കൂദാശകള്‍ സ്വീകരിക്കുന്ന ചടങ്ങില്‍ അവരുടെ ബാന്‍ഡുകളും പങ്കെടുക്കുന്നു. വ്യക്തികളുടെ ആരാധനാ സ്വാതന്ത്ര്യം മാനിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply