കുടിയേറ്റവുമായി ബന്ധപ്പെട്ട്, ജനാധിപത്യത്തിന്റെ വഴി സ്വീകരിച്ച് മെക്സിക്കോ

കുടിയേറ്റവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ജനാധിപത്യത്തിന്റെ വഴിയെ പോട്ടെ എന്ന് മെക്സിക്കന്‍ പ്രസിഡന്റ്‌ ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്റാഡോർ. കുടിയേറ്റ നയവുമായി ബന്ധപ്പെട്ടു യു എസിനോട് ഒരുതരത്തിലുള്ള വിദ്വേഷവും ഇല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താന്‍ ഒരു വഴക്കിനോ പ്രശ്നത്തിനോ ഇല്ലെന്നു ഒബ്റാഡോർ രേഖപ്പെടുത്തി. മെക്സിക്കോയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്‍റാണ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്റാഡോർ.

എ. എം. എല്‍. ഓ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന  അദ്ദേഹം ഇപ്പോള്‍ ഇരു അതിർത്തിയിലുമുള്ള തൊഴിലാളികളെ  സംരക്ഷിക്കുന്നതിനായുള്ള ഒരു സമഗ്രമായ  പ്രാദേശിക വികസന പദ്ധതി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന്  മെക്സിക്കോയുടെ അടുത്ത വിദേശകാര്യമന്ത്രിയും എ. എം. എല്‍. ഓ-യുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയുമായ മാര്‍സെലോ എബ്രാര്‍ഡ് ചൂണ്ടികാട്ടി. നയതന്ത്ര ബന്ധങ്ങളും സഹകരണവുമാണ് ആവശ്യം എന്ന് വിശ്വസിക്കുന്ന ആളാണ്‌ പ്രസിഡന്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ