യൂറോപ്പിലെ മെത്രാൻ സമ്മേളനം: കുടിയേറ്റവും മാധ്യമ വാർത്തകളും-കൂട്ടായ്മയുടെ സംസ്കാരത്തിന്

യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാരുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വാർഷിക സമ്മേളനത്തിന്, സ്വീഡനിലെ സെന്റ് എറിക്സ് ദേവാലയത്തിൽ വിശുദ്ധ കുബാനയോടെ തുടക്കമായി. മനുഷ്യവർഗത്തിന്റെ സഞ്ചാരം: കൂടിയേറ്റക്കാരുടെയും സംഭവവികാസങ്ങളുടെയും ഒഴുക്ക്, സംവാദവും ആശയവിനിമയവും കൂട്ടായ്മയുടെ സംസ്കാരത്തിന് എന്നതാണ് ഇത്തവണ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. കുടിയേറ്റം, പൊതുജനാഭിപ്രായം, മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.

എന്തുകൊണ്ട് കുടിയേറ്റവും വാർത്തയും?

ബിഷപ്പ്സ് കോൺഫറൻസിലെ പാസ്റ്ററൽ കെയർ സെക്രട്ടറി, ഫാ ലൂയിസ് ഓകുലിക് പറഞ്ഞതനുസരിച്ച് കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായ കുടിയേറ്റം, അതുസംബന്ധിച്ച വാർത്തകൾ എന്നിവയെല്ലാം സഭയിലും ചർച്ച ചെയ്യേണ്ടത് ആവശ്യമാണെന്ന കാരണത്താലാണ് ഇപ്പോൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.

നമ്മുടെ അവസ്ഥ വിവരിക്കുന്നതിലെ ബുദ്ധിമുട്ട്

കുടിയേറ്റക്കാരുടെ വിഷയത്തിൽ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഭയ്ക്ക് തങ്ങളുടെ പ്രവർത്തനങ്ങളെ എടുത്തുകാണിക്കുന്നതും ചൂണ്ടിപ്പറയുന്നതും ബുദ്ധിമുട്ടാണെന്നും ഫാ ഓകുലിക് പറഞ്ഞു. അതുകൊണ്ട് മാധ്യമങ്ങൾ വഴിയായി നാം ചെയ്തുവന്നിരുന്ന പ്രവർത്തികളുടെ പോസിറ്റീവ് വശം സമൂഹത്തിന് കാണിച്ചുകൊടുക്കാൻ സാധിക്കും.

വ്യത്യസ്ത സമീപനങ്ങൾ

ഒരേ കൂട്ടായ്മയിൽ തന്നെയുള്ള വ്യത്യസ്ത സമീപനങ്ങളും കാഴ്ചപ്പാടുകളുമാണ് ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. വ്യത്യസ്തയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്നു. വ്യത്യസ്തയിൽ നിന്ന് പുതിയ ആശയങ്ങൾക്ക് രൂപം നൽകുക എന്നതാണ് സഭയുടെ എക്കാലത്തെയും പ്രവർത്തനമെന്നും ഫാ ഓകുലിക് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply