ശിശു പോഷകാഹാരക്കുറവ് പ്രദര്‍ശിപ്പിച്ച് ‘അമ്മ’ ഡോക്യുമെന്ററി 

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 1.4 ദശലക്ഷം കുട്ടികളുടെ ജീവന്‍ മുലയൂട്ടലിലൂടെ രക്ഷിക്കാനാകും. മുലയൂട്ടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അതിജീവിക്കാന്‍ സാധിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

വിഭവങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമാണ് എന്ന് നോമി വെയ്‌സിന്റെ ഡോക്യുമെന്ററി ‘മില്‍ക്ക്’ ല്‍ കാണിച്ചു തരുന്നു. ശിശുക്കളില്‍  പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കാണിച്ചു തരികയാണ് ‘അമ്മ എന്ന ഡോക്ക്യുമെന്ററിയിലൂടെ നോമി വെയ്സ് ചെയ്യുന്നത്.

വലിയ കമ്പനികള്‍ ശിശുക്കള്‍ക്ക് പാല്‍പൊടികള്‍ സംഭാവന ചെയ്യുന്നു. അതോടെ അമ്മമാര്‍ മുലയൂട്ടുന്നത് നിര്‍ത്തി. ശിശു പോഷകാഹാരക്കുറവ് മൂലം ദുരന്തഫലങ്ങള്‍ കൂടുതല്‍  ഫിലിപ്പീന്‍സിലാണ്.

വത്തിക്കാനില്‍  ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍  നോമിക്ക് ക്ഷണം ലഭിച്ചു.  നോമി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ചയും നടത്തി.

വ്യത്യസ്ഥ സാമൂഹ്യവും സാംസ്‌കാരികവുമായ സാഹചര്യങ്ങളില്‍ 11 അമ്മമാരുടെ കഥകള്‍ ഏകീകരിക്കുകയാണ് അമ്മ എന്ന ഡോക്യുമെന്ററി. 2013 ല്‍ ഫിലിപ്പീന്‍സിനെ ബാധിച്ച ടൈഫൂണ്‍ ഹൈയന്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ളും ഈ ഡോക്യുമെറ്ററിയില്‍ പറയുന്നു.

Leave a Reply