ജ​സ്ന​യു​ടെ തി​രോ​ധാ​നം: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീകരിക്കണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​സ്ഡി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യാ ജ​യിം​സ് തി​രോ​ധാ​നം ചെ​യ്തി​ട്ട് ര​ണ്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യാ​തൊ​രു സൂ​ച​ന​യും ല​ഭ്യ​മാ​കാ​ത്ത​തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെന്ന് കാ​ത്തി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ജ​സ്ന​യു​ടെ തി​രോ​ധാ​നം ഡി​ജി​പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ജസ്നയുടെ തിരോധാനം രണ്ടുമാസം പിന്നിട്ടിട്ടും സൂചനകൾ ലഭിക്കാത്തതിൽ പൊതുജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത് എന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ ക​ട​മ​ക​ളി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ നാ​ട്ടി​ലെ നി​യ​മ​വാ​ഴ്ച ത​ന്നെ അ​പ​ക​ട​ത്തി​ലാ​കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്റെ സെ​ലി​ൻ സി​ജോ മു​ണ്ട​മ​റ്റം, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, ആ​ൻ​സ​മ്മ തോ​മ​സ്, ജെ​ഫി​ൻ പ്ലാ​പ്പ​ള്ളി, ത്രേ​സ്യാ​മ്മ ത​റ​പ്പേ​ൽ, സി​നി ബെ​ന്നി പു​ളി​മൂ​ട്ടി​ൽ, റെ​ജീ​ന ബോ​ബി പ​ടി​യ​റ, മി​നി നാ​ട്ടു​കാ​ലി​ൽ, പ്രി​ൻ​സി തു​ണ്ട​ത്തി​ൽ എ​ന്നി​വ​രാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്.

Leave a Reply