മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ ചരമ വാര്‍ഷിക ദിനാചരണം ഇന്ന്

ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ ചരമ വാര്‍ഷിക ദിനാചരണം ഇന്നു ചെമ്മലമറ്റം പള്ളിയില്‍. രാവിലെ 9.15ന് നടക്കുന്ന ദിനാചരണത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം 11നു സമ്മേളനവും ഉണ്ടായിരിക്കും.  മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കുന്ന സമ്മേളനം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നു അഞ്ചൂറോളം പേര്‍ പങ്കെടുക്കും. മാനേജിംഗ് കമ്മിറ്റി യോഗവും ഉണ്ടായിരിക്കും.

2018- 19 വര്‍ഷത്തെ കുഞ്ഞേട്ടന്‍ അവാര്‍ഡ് സംഗീത രചയിതാവും കോതമംഗലം രൂപതാംഗവുമായ ബേബി ജോണ്‍ കലയന്താനിക്ക് സമ്മാനിക്കും. 2017- 18 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലെ മികവിനു വ്യക്തികള്‍ക്ക് നല്‍കുന്ന മിഷന്‍താര പുരസ്‌കാരവും കാഷ് അവാര്‍ഡും രൂപതമേഖലാ ഭാരവാഹികള്‍ക്കായി നടത്തിയ രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ