‘ക്രിസ്ത്യൻ മിഷനറിമാർ- ആയിരുന്നു മിസോറാമിന്റെ സാക്ഷരതാ മികവിന്റെ പിന്നിൽ’

ക്ലിന്റൺ എൻ. സി. ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പ്രഭാകർ റാത്ത് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് സന്ദർശിച്ച് ലൈബ്രറി സയൻസിലെ പുത്തൻ തൊഴിൽ മേഖലകൾ എന്നതിനെപ്പറ്റി ഒരു മികച്ച പ്രഭാഷണവും നടത്തി. സ്കൂൾ പഠനകാലത്ത് ക്വിസ്സ് മത്സരങ്ങളിൽ ‘കേരളം കഴിഞ്ഞാൽ ഇന്ത്യയിൽ സാക്ഷരതയിൽ രണ്ടാമതു നിൽക്കുന്ന സംസ്ഥാനം ഏത്?’ എന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞതു മിസോറാമായിരുന്നു.  അതിന്റെ പിന്നാമ്പുറങ്ങളെ തേടി അദ്ദേഹത്തോടു ചോദിച്ചു.

“സർ, മിസോറാമിന്റെ സാക്ഷരതാ മികവിൽ പബ്ലിക്ക് ലൈബ്രറികളുടെയും സാക്ഷരതാ പരിപാടികളുടെയും പങ്ക് എന്തായിരുന്നു?”

ഒരു നിമിഷം ആ പ്രൊഫസർ നിശബ്ദനായി.

ചിന്തയിൽ നിന്നും പുറപ്പെട്ട വാക്കുകൾ കൊണ്ട് അദ്ദേഹം തുടങ്ങി.

“മിസോറാമിന്റെ സാക്ഷരതാ മികവിനു പിന്നിൽ ക്ലിന്റൺ ചോദ്യത്തിൽ ഉന്നയിച്ച ഘടകങ്ങളൊന്നുമല്ല. ക്രിസ്ത്യൻ മിഷനറിമാർ- അവരായിരുന്നു മിസോറാമിന്റെ സാക്ഷരതാ മികവിന്റെ പിന്നിൽ, അഹോരാത്രം അവരുടെ സേവനമായിരുന്നു. ജനങ്ങളെ മനുഷ്യനായി കണ്ട് എഴുതാനും വായിക്കാനും അവർ പഠിപ്പിച്ചു.” അദ്ദേഹം പറഞ്ഞു നിർത്തി.

ഉത്തരം നൽകിയതിന് നന്ദി പറഞ്ഞു ഇരിക്കുമ്പോൾ രോമാഞ്ചമായിരുന്നു. ഒരു പുത്തൻ അറിവിവെന്നതിലുപരി കേരളത്തിൽ തുടങ്ങിയ പള്ളിക്കൂടങ്ങളെപ്പോലെ മിസോറാമിലും തങ്ങളുടെ സകലതും ത്യജിച്ച് ആ ജനതയെ സാക്ഷരതയുടെ മികവിലേക്ക് കൈപിടിച്ചുയർത്തിയ ക്രിസ്തുവിന്റെ ആ മിഷനറിമാരെയോർത്ത്, അവരുടെ ത്യാഗങ്ങളെപ്പറ്റിയോർത്ത്, ഉള്ളു കണ്ണീരാൽ നിറഞ്ഞുപോയി. ദൈവവിളിയിൽ നിറഞ്ഞ് നിന്ന് ക്രിസ്തുവിന്റെ ചൈതന്യത്തിൽ തീക്ഷ്ണതയിൽ നിറഞ്ഞുന്നതിനെയോർത്ത്.

ഇന്ന് ഒരായിരം നന്മകളുടെ ഇടയിൽ ഒന്നോ രണ്ടോ കുറവുകളുടെ പേരിൽ കത്തോലിക്കാ സഭയെ അവഹേളിച്ചു അപമാനിച്ചു ആനന്ദം കൊള്ളുന്നവരെ അഭിനവ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ കത്തോലിക്കാ സഭ കൈയ്യും കെട്ടി മിണ്ടാതെ നോക്കി നിൽക്കുന്നില്ല എന്ന വസ്തുത നിങ്ങൾ ഓർക്കുമ്പോൾ, ഒരു പക്ഷേ നിങ്ങൾ ചെയ്തു കൂട്ടുന്നതൊക്കെ വ്യർത്ഥമെന്ന് നിങ്ങളുടെ മനസാക്ഷി തന്നെ നിങ്ങളോടു തന്നെ പറഞ്ഞീടും…

ക്ലിന്റൺ എൻ. സി. ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ