എഴുപതിന്റെ നിറവിൽ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സ്

വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സീ​​​സ് അ​​​സീ​​​സി​​​യു​​​ടെ മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ർ​​​ന്ന്, എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രു സ​​​ഹോ​​​ദ​​​ര​​​നാ​​​യി​​​ത്തീ​​​ർ​​​ന്ന് എ​​​ളി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി പ്ര​​​യാ​​​ണം ചെ​​​യ്യു​​​ന്ന സ​​​ഹോ​​​ദ​​​ര സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​മാ​​യ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സ് എ​​ഴു​​പ​​തി​​ന്‍റെ നി​​റ​​വി​​ൽ.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രു​​​ന്ന മോ​​​ണ്‍. സ​​​ഖ​​​റി​​​യാ​​​സ് വാ​​​ഴ​​​പ്പി​​​ള്ളി 1948 മേ​​യ് 16ന് ​​​പ​​​ന്ത​​​ക്കു​​​സ്താ തി​​​രു​​​നാ​​​ൾ ദി​​​ന​​ത്തി​​ലാ​​ണ് മ​​​ല​​​ബാ​​​ർ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സി​​​നു വി​​ത്തു​​പാ​​കി​​യ​​ത്. 1952 ഒ​​​ക്ടോ​​​ബ​​​ർ 19നു ​​​മി​​​ഷ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച എം​​എം​​ബി കാ​​​നോ​​​നി​​​ക​​​മാ​​​യി നി​​​ല​​​വി​​​ൽ​​​വ​​​ന്നു. 1959 ഫെ​​​ബ്രു​​​വ​​​രി 11നു ​​​മാ​​​തൃ​​​ഭ​​​വ​​​ന​​​വും ന​​​വ​​​സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​വു​​​മാ​​​യ മ​​​രി​​​യാ​​​പു​​​രം മി​​​ഷ​​​ൻ ഹോ​​​മി​​​ൽ ആ​​​രം​​​ഭി​​​ച്ച ദി​​​വ്യ​​​കാ​​​രു​​​ണ്യ നി​​​ത്യാ​​​രാ​​​ധ​​​ന​​​യാ​​​ണ് എം​​എം​​ബി​​യു​​​ടെ ശ​​​ക്തി​​​സ്രോ​​​ത​​​സ്സ്.

1949 ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ മൂ​​​ല​​​ധ​​​ന​​​മൊ​​​ന്നു​​​മി​​​ല്ലാ​​​തെ അ​​​സ്സീ​​​സി​​​യി​​​ലെ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ ശൈ​​​ലി സ്വ​​​ന്ത​​​മാ​​​ക്കി പി​​​ടി​​​യ​​​രി​​​ശേ​​​ഖ​​​ര​​​ണ​​​വും സം​​​ഭാ​​​വ​​​ന​​​യു​​​മാ​​​യി അ​​​നാ​​​ഥ ​​​വ​​യോ​​ധി​​ക​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണാ​​​ർ​​​ഥം ആ​​​രം​​​ഭി​​​ച്ച ദൈ​​​വ​​​പ​​​രി​​​പാ​​​ല​​​നാ​​​ഭ​​​വ​​​ന​​​ത്തോ​​​ടെ എം​​എം​​ബി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ആ​​ദ്യ​​കാ​​ൽ​​വ​​യ്പ്പു ന​​ട​​ത്തി.

1950 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു മേ​​​രി​​​വി​​​ജ​​​യം മാ​​​സി​​​ക ആ​​​രം​​​ഭി​​​ച്ചു. 1952 സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​നു മ​​​രി​​​യാ​​​പു​​​ര​​​ത്ത് യൂ​​​ണി​​​യ​​​ൻ പ്ര​​​സ് ആ​​​രം​​​ഭി​​​ച്ചു. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ നെ​​​ല്ലൂ​​​ർ രൂ​​​പ​​​ത​​​യി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ക​​​ർ​​​ണൂ​​​ൽ രൂ​​​പ​​​ത​​​യി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​മെ​​​ല്ലാം ഇ​​പ്പോ​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി മു​​ന്നേ​​റു​​ന്നു.

Leave a Reply