ഒന്നാം വര്‍ഷം ആഘോഷിച്ചു മൊബൈല്‍ മേഴ്‌സി ഷെല്‍ട്ടര്‍ 

ചിലിയിലെ വീടില്ലാത്ത പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്ന മൊബൈല്‍ മേഴ്സി ഷെല്‍ട്ടര്‍ അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ചിലിയിലെ കണ്‍സപ്ഷന്‍ രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബസ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് രൂപകല്‍പ്പന ചെയ്തത്.

2017 ലാണ് മൊബൈല്‍ മേഴ്സി ഷെല്‍ട്ടര്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആവശ്യക്കാരിലേയ്ക്ക് സഹായമെത്തിക്കുവാനുള്ള കണ്‍സപ്ഷന്‍ രൂപതയുടെ ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈല്‍ മേഴ്സി ഷെല്‍ട്ടര്‍ എന്ന ആശയം മുന്നോട്ട് വന്നത്. ‘സഹായം ആവശ്യമുള്ളവരായി ഒരുപാട് ആളുകള്‍ ഉണ്ട്. സഹായിക്കാന്‍ മനസുള്ള ആളുകളും ഉണ്ട്. അവര്‍ ആവശ്യക്കാരോട് യഥാര്‍ത്ഥ പ്രതിബദ്ധത കാണിക്കുന്നു’. ആര്‍ച്ച് ബിഷപ് ഫെര്‍ണാണ്ടോ ചോമാലി  പറഞ്ഞു.

പരിശീലനം ലഭിച്ച നാല് വോളണ്ടിയര്‍മാര്‍ ബസില്‍ ഉണ്ടാവും. കോണ്‍സെപ്ഷ്യനിലെ പ്രധാന സ്‌ക്വയറില്‍ ബസ് തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച  വരെ  കിടക്കും. രണ്ടു ബെഡ് റൂമും ബാത്‌റൂമും ബസില്‍ ഉണ്ട്. ഒപ്പം ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങളും ആഹാരവും നല്‍കി വരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ധാരാളം ആളുകളിലേക്ക് സഹായം എത്തിക്കുവാന്‍ കഴിഞ്ഞു എന്ന് കണ്‍സപ്ഷന്‍ രൂപത സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply