മോണ്‍. പോൾ ആന്‍റണി മുല്ലശേരി കൊല്ലം മെത്രാൻ

കൊല്ലം: മോണ്‍. പോൾ ആന്‍റണി മുല്ലശേരിയെ കൊല്ലം രൂപതാ മെത്രാനായി നിയമിച്ചു. കൊല്ലം കത്തീഡ്രൽ ദേവാലയത്തിലും വത്തിക്കാനിലും പ്രഖ്യാപനം നടന്നു. കൊല്ലം രൂപത ചാൻസലർ റവ.ഡോ.ഷാജി ജർമ്മൻ നിയമന ഉത്തരവ് വായിച്ചു. മെത്രാഭിഷേകത്തിന്‍റെയും സ്ഥാനാരോഹണ ചടങ്ങുകളുടെയും തീയതി പിന്നീട് പ്രഖ്യാപിക്കും.റവ.ഡോ.സ്റ്റാൻലി റോമൻ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

1960 ജനുവരി 15ന് കൊല്ലം രൂപതയിലെ കാഞ്ഞിരക്കോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്‍റണി ഗബ്രിയേൽ-മാർഗരീത്ത ദന്പതികളുടെ മകനായാണ് മോണ്‍ പോൾ ആന്‍റണി മുല്ലശേരി ജനിച്ചത്. കൊല്ലം രൂപത വികാരി ജനറാളായി പ്രവർത്തിച്ചു വരുന്പോഴാണ് പുതിയ നിയോഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here