മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ബി​​ഷ​​പ് കാ​​മി​​ല്ലോ ബാ​​ല്ലി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു

കോ​​ട്ട​​യം: മു​​ൻ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നോ​​ർ​​ത്തേ​​ണ്‍ അ​​റേ​​ബ്യ​​യു​​ടെ അ​​പ്പ​​സ്തോ​​ലി​​ക് വി​​കാ​​റും വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി​​യു​​മാ​​യ ബി​​ഷ​​പ് കാ​​മി​​ല്ലോ ബാ​​ല്ലി​​നെ ബ​​ഹ്റി​​ൻ ബി​​ഷ​​പ് ഹൗ​​സി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു. ബ​​ഹ്റി​​ൻ റി​​ഫാ മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സോ​​ബി പൊ​​ൻ​​കു​​ന്നം, റോ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​രും എം​​എ​​ൽ​​എ​​യോ​​ടൊ​​പ്പം അദ്ദേഹത്തെ സന്ദർശിച്ചു.

കേ​​ര​​ള​​ത്തി​​ൽ ബി​​ഷ​​പ് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ആ​​ന​​പ്പു​​റ​​ത്ത് ക​​യ​​റി ആ​​ഹ്ലാ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചത്തിന്റെ ഓർമ്മയായിട്ട് കേ​​ര​​ള​​ത്തി​​ന്‍റെ സ്നേ​​ഹോ​​പ​​ഹാ​​രം എ​​ന്ന നി​​ല​​യി​​ൽ നെ​​റ്റി​​പ്പ​​ട്ടം കെ​​ട്ടി​​യ ആ​​ന​​യു​​ടെ ശി​​ൽ​​പം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ബി​​ഷ​​പി​​ന് സ​​മ്മാ​​നി​​ച്ചു.

Leave a Reply