മുന്‍വര്‍ഷങ്ങളെ അപേഷിച്ച്  2017​-ല്‍​ക്രൈസ്തവ പീഢനങ്ങൾ കൂടുതൽ 

മുന്‍വര്‍ഷങ്ങ​ളെ അപേഷിച്ച് 2017​-​ൽ  ക്രൈസ്തവ  പീഡനങ്ങള്‍ ​കൂടി ​വരികയാണെന്ന്  ​മത​പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ വേൾഡ് ഓപ്പൺ ഡോർസ്  വെളിപ്പെടുത്തി.ലോകമെമ്പാടുമായി രണ്ടരക്കോടിയിലധികം ക്രൈസ്തവര്‍ ഇന്ന് പീഡിപ്പിക്കപ്പെടുന്നുണ്ട്.

ലോകത്തെ 50 രാജ്യങ്ങളിലാണ് ഏറ്റവും അധികം പീഡനങ്ങള്‍ നടക്കുന്നത്. അവിടങ്ങളില്‍ വ്യക്തികളുടെയം പ്രസ്ഥാനങ്ങളുടെയും കൈകളില്‍ ക്രൈസ്തവര്‍ വിവേചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിവേചിക്കപ്പെടുന്ന ക്രൈസ്തവര്‍ സാമൂഹികമായ തരംതിരിവിന് ഇരകളാകുന്നുണ്ട്. ശാരീരിക ദുര്‍വിനിയോഗം, പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോക്ക്, അംഗവിഛേദനം, വസ്തുവകകളുടെ നശീകരണം, ജയില്‍വാസം​,​ കൊലപാതകം എന്നിവയ്ക്കും ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്നുണ്ട് എന്നും​,​ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്രൈസ്തവ പീഡനത്തിന് അടിസ്ഥാനകാരണമാകുന്നതെന്നും സംഘടന പറഞ്ഞു.

വടക്കന്‍ കൊറിയ, അഫ്ഗാനിസ്ഥാന്‍​, സൊമാലിയ, സുഡാന്‍, പാക്കിസ്ഥാന്‍, എരിത്രെയ, ​ലി​ബിയ, ഇറാക്ക്, യെമന്‍, ഇറാന്‍ എന്നി രാജ്യങ്ങൾ ആണ്  ക്രൈസ്തവ പീഡനങ്ങളിൽ മുന്‍പന്തിയില്‍ നിൽക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ തുര്‍ക്കിയിലും ​അസര്‍ബൈജാ​നിലും​ ക്രൈസ്തവ പീഡ​ന​ങ്ങൾ ഉണ്ട് എന്ന് സംഘടന ചൂണ്ടി കാണിക്കുന്നു. മതസഹിഷ്ണുത നിലനിന്നിരുന്ന ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരായ പീഡങ്ങൾ ​ദിനംപ്രതി ​വർദ്ധിച്ചു വരുന്നുണ്ട്. ഹിന്ദു മൗലികവാദികളുടെ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍മൂലം രാജ്യമാസകലം 24,000 പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംഘടന അറിയിച്ചു.

മദ്ധ്യപൂര്‍വ്വദേശത്ത് 3066 ക്രൈസ്തവരാണ് വിശ്വാസത്തെപ്രതി കൊല്ലപ്പെടുകയും  15,000-ല്‍പ്പരം ക്രൈസ്തവസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടു​കയും ചെയ്തിട്ടുണ്ട്. വിചാരണയില്ലാതെ 1922 ക്രൈസ്തവര്‍ ആണ്  തടങ്കലില്‍ കഴിയുന്നത് എന്നും​,1252-പേര്‍ ബന്ധികളാക്കപ്പെടുകയും മാനഭംഗ​ത്തിനിരയാകുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply