ക്രിസ്ത്യന്‍ കത്തീഡ്രലായി രൂപാന്തരപ്പെട്ട തെക്കന്‍ സ്‌പെയിനിലെ മുസ്ലിംപള്ളി

സ്‌പെയിനിന്റെ അന്‍ഡാലുഷ്യ മേഖലയിലെ കോര്‍ഡോബയിലെ അതിമനോഹരമായ കത്തോലിക്കാ ദൈവാലയമാണ് അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രല്‍. സ്‌പെയിനിലെ ഏറ്റവും വലിയ ദൈവാലയവും നിര്‍മ്മാണ രീതികള്‍ കൊണ്ട് കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന അപൂര്‍വ്വം ചില ദേവാലയങ്ങളില്‍ ഒന്നുമാണ് ഔര്‍ ലേഡി ഓഫ് അസ്സംപ്ഷന്‍ കത്തീഡ്രല്‍.

വിസിഗോത്ത്, റോമന്‍, ബൈസന്റൈന്‍, മൂരിഷ് എന്നിവിടങ്ങളിലെ ശില്പവൈവിധ്യങ്ങളുടെ മിശ്രിതമാണ് ഈ ദൈവാലയം. ജാനസ് ദേവന് സമര്‍പ്പിച്ച ഒരു റോമന്‍ ക്ഷേത്രമായാണ് ഇത് പണികഴിപ്പിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നു. പിന്നീട് ജര്‍മനിയില്‍ നിന്നുവന്ന ആദിവാസി സമൂഹമായ വിക്‌ഗൊത്തുകരുടെ കീഴിലാവുകയും ആ ക്ഷേത്രത്തെ ത്രികോണാകൃതിയിലുള്ള ഒരു ദൈവാലയമാക്കി മാറ്റുകയും ചെയ്തു.

748-750 ല്‍ ഉമയ്യദ് രാജവംശം ഇവിടെയെത്തി. അവസാനത്തെ ഉമയ്യദ് ഭരണാധികാരി പ്രിന്‍സ് അബ്ദ് അല്‍ റഹ്മാന്‍ ഒന്നാമന്‍ തെക്കന്‍ സ്‌പെയിനിലേക്ക് പലായനം ചെയ്യുകയും ഐബേറിയന്‍ പെനിന്‍സുലയുടെ അധികാരം പിടിച്ചെടുക്കുകയും പോര്‍ച്ചുഗീസ്, സതേണ്‍ ഫ്രാന്‍സ്, ബലേറിക് ദ്വീപുകള്‍ എന്നിവ ചേര്‍ത്ത്, അല്‍-ആന്‍ഡാലസ് എന്ന രാജ്യം സ്ഥാപിക്കുകയും ചെയ്തു. കോര്‍ഡോബയെ തലസ്ഥാന നഗരിയായി പ്രഖ്യാപിച്ച അദ്ദേഹം വിസിഗോത്ത് പള്ളി ഒരു മുസ്ലിം പള്ളിയാക്കി മാറ്റാന്‍ ആവശ്യപ്പെട്ടു. 883 നും 987 നും ഇടക്ക് മുസ്ലിം പള്ളി പുതുക്കി പണിയുകയും കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തു .

1236-ല്‍ സ്‌പെയിനിലെ ഫെര്‍ഡിനാന്‍ഡ് രാജാവ് കോര്‍ദോബയുടെ നിയന്ത്രണം പിടിച്ചെടുത്തു. ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി മുസ്ലീം ഭരണാധികാരികള്‍ ഈ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് മുസ്ലീം പള്ളിയെ കത്തീഡ്രലായി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവിലെ മുസ്ലീം പള്ളിയില്‍ പതിനാറാം നൂറ്റാണ്ടിലെ ക്രിസ്തീയ വസ്തുക്കള്‍ ഉപയോഗിച്ച് നവീകരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. മുസ്ലിം പള്ളിയുടെ ഗോപുരങ്ങളെ ചെറിയ മാറ്റങ്ങളോടെ മണിമാളികയാക്കി മാറ്റി.

അകത്തെ പ്രാര്‍ത്ഥനാ ഹാളില്‍ ചുവപ്പും വെള്ളയും നിറങ്ങളില്‍ തീര്‍ത്തിരിക്കുന്ന ആര്‍ച്ചുകള്‍ ശക്തമായ ക്രോമാറ്റിക് ഐഡന്റിറ്റി നല്‍കുന്നു. മൂറിഷ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആര്‍ച്ചുകള്‍ ദൈവാലയത്തിനു വശ്യമായ സൗന്ദര്യം നല്‍കുന്നു. നീല, ബ്രൌണ്‍, ഗോള്‍ഡെന്‍ നിറങ്ങളില്‍ പ്രകാശിക്കുന്ന ചില്ലുകള്‍ കൊണ്ട് ദൈവാലയം അതിമനോഹരമായ രീതിയില്‍ അലങ്കരിച്ചു. ചുരുക്കത്തില്‍ ഒരു മുസ്ലിം പള്ളിയുടെയും ക്രിസ്തീയ പാശ്ചാത്യ നിര്‍മാണ ശൈലിയുടെയും അപൂര്‍വ കൂടിച്ചേരലായി  ഔര്‍ ലേഡി ഓഫ് അസ്സംപ്ഷന്‍ കത്തീഡ്രല്‍ നിലകൊള്ളുന്നു.

മനോഹാരിത നല്‍കുന്ന വശ്യതയ്ക്കപ്പുറം പല സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും വംശങ്ങളുടെയും കൂടിച്ചേരല്‍ കൂടിയാണ് ഈ ദൈവാലയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here