മദര്‍ തെരേസയ്ക്കെതിരെയുള്ള ആരോപണം മാപ്പ് അർഹിക്കാത്ത കുറ്റം: നെയ്യാറ്റിന്‍കര രൂപത

മദര്‍ തെരേസയെ അവഹേളിക്കുന്നതും മദര്‍ തെരേസയുടെ സന്യാസ സഭയായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മദറിന്റെ സേവനങ്ങള്‍ക്ക് രാജ്യം നല്‍കിയ ഭാരതരത്‌നം തിരിച്ച് വാങ്ങണമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് വഴി മദര്‍തെരേസയെ പരസ്യമായി അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

നാളെ എല്‍സിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ നാളെ രാവിലെ 10 ന് പ്രതിഷേധ കൂട്ടായ്മ നടക്കും.

Leave a Reply