വ്യത്യസ്ത ക്രിസ്തമസ് ആഘോഷവുമായി മുംബൈ 

കല്യാൺ രൂപതയിലെ ആൻറോഫ് ഹിൽ ഫൊറോന കൂട്ടായ്മ  വ്യത്യസ്ത ക്രിസ്തമസ് ആഘോഷമാണ് സംഘ്ടിപ്പിച്ചത്. പങ്കുവയ്ക്കലിന്‍റെ   സന്ദേശമുൾക്കൊണ്ട് ആയിരത്തോളം അനാഥകുട്ടികൾക്ക് വിരുന്നൊരുക്കിയാണ് ആൻറോഫ് ഹിൽ ഫൊറോന ക്രിസ്തുമസ് ആഘോഷിച്ചത്. കാരൾഗാനവും  നൃത്തങ്ങളും   ക്രിസ്മസ് ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു. സമ്മാനപൊതികളും മധുരപലഹാരങ്ങളുമൊക്കെ ഒരുക്കിയാണ് കുട്ടികളെ സംഘാടകർ വരവേറ്റത്.

ക്രിസ്മസ് ആഘോഷക്കാലത്ത് ചുറ്റുമുള്ളവരേക്കൂടി പരിഗണിക്കണമെന്ന സന്ദേശമാണ്  ‘പിറവി 2017’ ക്രിസ്മസ് സംഗമം നൽകുന്നത്. പങ്കുവയ്ക്കലെന്ന മഹത്തായ സന്ദേശം പുതുതലമുറയ്ക്കുകൂടി പകരുക എന്നതാണ് ഇതിന്റെ  ലക്ഷ്യം. സംഗീതസംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫിന്‍റെ സംഗീതവിരുന്നും സംഘടിപ്പിച്ചിരുന്നു.

Leave a Reply