ക്രൈസ്തവ ദേവാലയം വ്യത്തിയാക്കി മുസ്ലീം സഹോദരങ്ങള്‍

മൊസൂള്‍: ഐഎസ് അധീനതയിലെ ദേവാലയം വിശ്വാസികള്‍ക്ക് തിരികെ ലഭിച്ചപ്പോള്‍ വൃത്തിയാക്കാന്‍ കൂടെ കൂടിയത് മുസ്ലീം മതസ്ഥരായ സഹോദരങ്ങള്‍. ദ്രക്‌സിലിയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയമാണ് വീണ്ടെടുത്ത് ശുദ്ധീകരിച്ചത്.

ഈ ദേവാലയം ആയിരുന്നു ഭീകരവാദികളുടെ ഒളിത്താവളം. ആയുധങ്ങളും മറ്റ് ആക്രമണ വസ്തുക്കളും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചത് ഇവിടെ നിന്നായിരുന്നു. കാര്യമായ തകരാറുകളൊന്നും വരുത്താതെ ഭീകരവാദികള്‍ അവരുടെ ഒളിത്താവളമായി ഇവിടം ഉപയോഗിച്ചു വരികയായിരുന്നു. മൊസുളില്‍ സൈന്യം ഇടപെട്ട് അനവധി ക്രൈസ്തവ ഗ്രാമങ്ങള്‍ മോചിപ്പിച്ചിരുന്നു. അവിടത്തെ ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സഭ ഇപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here