ദേവാലയങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നൈജീരിയയില്‍ ദേശവ്യാപകമായ പ്രക്ഷോഭം

ദേവാലയങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ട് നൈജീരിയയില്‍ ചൊവ്വാഴ്ച  കത്തോലിക്കര്‍ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. നൈജീരിയയില്‍ അടുത്തിടെ ഉണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ പ്രതിഷേധിച്ച്, 54 നഗരങ്ങളില്‍  മെയ് 22 ന് നടന്ന പ്രകടനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ഫുലാനി കൂട്ടക്കുരുതിയില്‍ രണ്ടു പുരോഹിതരും  17 ഇടവകക്കാരും കൊല്ലപ്പെട്ടു. അക്രമികള്‍ കാല്‍നടയാത്രക്കാരെ ആക്രമിക്കുകയും 50 വീടുകള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി  ബിഷപ്പുമാര്‍ ഇവരുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുകയും രാജ്യത്തുടനീളമുള്ള റാലികളില്‍ പങ്കെടുക്കുകയും ചെയ്തു.

“നമ്മുടെ ആരാധനാ കേന്ദ്രങ്ങളില്‍ നമ്മള്‍ സുരക്ഷിതരല്ലെങ്കില്‍ മറ്റെവിടെയെങ്കിലും സുരക്ഷിതരായിരിക്കാന്‍ കഴിയുമോ?” എന്ന് അബൂജയിലെ കര്‍ദിനാള്‍ ജോണ്‍ ഓനൈകെക്കന്‍ ചോദിച്ചു.

“നൈജീരിയയില്‍ ജീവിതത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്നു. മതിയായ സുരക്ഷയും ജീവിതശൈലിയും നല്‍കുന്നത് സര്‍ക്കാരിന്റെ  പ്രധാന ഉത്തരവാദിത്തമാണ്.” അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

“ഹെര്‍ഡ്സ്മെന്റിന്റെയും ബോക്കോ ഹറാമിന്റെയും ആക്രമണങ്ങളില്‍ നിന്നും  നൈജീരിയക്കാരെ ഗവണ്‍മെന്റ് രക്ഷിക്കണം” എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ