നേപ്പാള്‍ ഭൂകമ്പം: സഹായവുമായി കാരിത്താസ് നേപ്പാള്‍ 

2015 ലെ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും  കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിന് കത്തോലിക്കാ സഭയുടെ സംഘടനയായ കാരിത്താസ് നേപ്പാള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

ജീവിതം പുനരാരംഭിക്കുക, ദുരന്തങ്ങളാല്‍ മുറിവേറ്റവരുടെ മുറിവുകള്‍ സുഖപ്പെടുത്തുവാന്‍ സാമ്പത്തികവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക കമ്മ്യൂണിറ്റികളെ സഹായിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി 36 കോടി യൂറോ കാരിത്താസ് നിക്ഷേപിച്ചിട്ടുണ്ട്.

‘പുരോഹിതന്മാരും, കന്യാസ്ത്രീകളും അത്മായരും  അടങ്ങുന്ന കാരിത്താസ് നേപ്പാള്‍ സംഘടന നേപ്പാളിലെ ജനങ്ങളെ അവരുടെ ഉപജീവനം വീണ്ടെടുക്കാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’. സിസ്റ്റര്‍ മാരിസ പറഞ്ഞു.

നേപ്പാളിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും കാര്‍ഷികമേഖലയില്‍ ആശ്രയിക്കുന്നവര്‍ ആണ്. അതുകൊണ്ട്, കര്‍ഷകരുടെ ചെറിയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയും സുസ്ഥിര ഉപജീവനവും ഉറപ്പാക്കാനും സഹായിക്കുന്നു.

എയ്ഡ്‌സ് തടയുന്നതിനും ചികിത്സിക്കുന്നതിനും ഒരു ദേശീയ പരിപാടിയും കാരിത്താസ് നേപ്പാള്‍ സംഘടിപ്പിച്ചു. പരിശീലനവും ബോധവത്കരണ യോഗങ്ങളും റേഡിയോ പരിപാടികളും വിവരശേഖരണത്തിന്റെ പ്രചരണവും അതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Leave a Reply