കുട്ടികളിലെ  വിശ്വാസപരിശീലനത്തിനു പുതിയ കാർട്ടൂൺ ബുക്ക് 

കുട്ടികളുടെ വിശ്വാസ പരിശീലനത്തിന് അനുയോജ്യമായ രീതിയിൽ കാർട്ടൂൺ ബുക്ക് തയ്യാറാക്കി. ക്ലോഡിയ ഡേറ്റിലോ, ജോർജ് താരിഫാ എന്നിവർ ചേർന്ന് തയ്യാറാക്കിയ കാർട്ടൂൺ ബ്ലോക്കിന്റെ പേര് ജീസസ്: ഫ്രണ്ട് ഓഫ് ചിൽഡ്രൻ എന്നാണ്. ഏകദേശം ഒരുമാസം സമയമെടുത്താണ് ഈ പുസ്തകം പൂർത്തിയാക്കിയത്.

“ചിത്രങ്ങളിലൂടെ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ കഴിയും. ബൈബിൾ സംബന്ധമായ മറ്റു കാര്യങ്ങൾ കഥകളുടെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുക. എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ ചിത്രങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന കാര്യങ്ങൾ കുട്ടികളുടെ മനസ്സിൽ നിൽക്കും”. ഗ്രന്ഥകാരിയായ ക്ലോഡിയ പറഞ്ഞു. രസകരമായ രീതിയിൽ തയ്യാറാക്കിയ ഈ പുസ്തകം കഴിഞ്ഞ ദിവസം പാപ്പായ്‌ക്ക്‌ സമർപ്പിച്ചു.

“ചെറുപ്പത്തിൽ മതപഠന ക്ലാസുകളിൽ പോകുവാൻ തനിക്കു ഭയങ്കര മടിയായിരുന്നു. അവിടെ പറയുന്ന കാര്യങ്ങൾ പലപ്പോഴും ബോറടിപ്പിക്കുമായിരുന്നു. തന്റെ ചെറുപ്പത്തിലെ ഈ അനുഭവങ്ങളിൽ നിന്നാണ് കുട്ടികൾക്ക് രസകരമായ രീതിയിൽ, അവർക്കു മനസിലാകുന്ന തരത്തിൽ ഈ പുസ്തകം തയ്യാറാക്കുവാൻ തന്നെ പ്രേരിപ്പിച്ചത്”. ക്ലോഡിയ കൂട്ടിച്ചേർത്തു.

Leave a Reply