പാപ്പായെക്കുറിച്ചുള്ള പുതിയചിത്രം മനോഹരമായ സമര്‍പ്പണമാണ്: കര്‍ദിനാള്‍ ചപ്പുട്ട്

ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ‘പോപ്പ് ഫ്രാന്‍സിസ്: എ മാന്‍ ഓഫ് ഹിസ് വേര്‍ഡ്’ എന്ന് കര്‍ദിനാള്‍ ചാള്‍സ് ചപ്പുട്ട്. മേയ് പതിനാലാം തീയതി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെക്കുറിച്ചു സൂചിപ്പിച്ചത്.

‘പാപ്പാ ഓരോരുത്തരോടും സംസാരിക്കുന്ന തരത്തിലാണ് ഈ ചിത്രം മുന്നോട്ട് പോകുക. അത് വളരെ ഫലപ്രദമായ സാങ്കേതികവിദ്യയാണ്. ഫ്രാന്‍സിസ് പാപ്പാ ഓരോ കാഴ്ചക്കാരോടും നേരിട്ട് സംവദിക്കുന്ന ഒരു അനുഭവം അത് പ്രദാനം ചെയ്യുന്നു. ഈ ഡോക്യുമെന്ററി പാപ്പയോടൊപ്പം ഉള്ള ഒരു യാത്രയാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രഭാഷണങ്ങളെയും ആഗോള പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുടുംബ ജീവിതത്തെക്കുറിച്ചുള്ള മൂല്യങ്ങളെയും അടുത്തറിഞ്ഞു കൊണ്ടുള്ള യാത്രയാണത്. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ സ്‌ക്രീനിംഗില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. മേയ് പതിനെട്ടാം തിയതി ചിത്രം തിയേറ്ററുകളില്‍ എത്തും. ചലച്ചിത്ര രംഗത്ത് നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജര്‍മ്മന്‍ സംവിധായകന്‍ വിം വെണ്ടേഴ്‌സ് ആണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply