മതസ്വതന്ത്ര്യത്തെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി പുതിയ റിപ്പോര്‍ട്ട്

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് സൂചിപ്പിച്ചു പുതിയ റിപ്പോര്‍ട്ട്. യു.എസ്. കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം 2018 -ന്റെ റിപ്പോർട്ടിലാണ് മതസ്വാതന്ത്ര്യം വഷളാകുന്നതായി വെളിപ്പെടുത്തുന്നത്.

കിഴക്കന്‍ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ക്യൂബ ഒഴികെയുള്ള രാജ്യങ്ങളില്‍ 2017 –  ല്‍ മതപീഡനങ്ങള്‍ വര്‍ദ്ധിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു. വംശഹത്യ, അടിമത്തം, ബലാത്സംഗം, തടവ്, നിർബന്ധിത ഭിന്നിപ്പിക്കൽ, നിർബന്ധിത മതപരിവർത്തനം, വസ്തുവകകളുടെ നശീകരണം, കുട്ടികളുടെ മതവിദ്യാഭ്യാസത്തെ നിരോധിക്കൽ തുടങ്ങിയ മതസ്വാതന്ത്ര്യത്തിനെതിരായ കാര്യങ്ങള്‍ വര്‍ധിച്ചു വരികയാണ്‌.

മതസ്വാതന്ത്ര്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന രാജ്യങ്ങളെ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍  17 രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബർമ, ചൈന, എറിത്രിയ, ഇറാൻ, വടക്കൻ കൊറിയ, സൗദി അറേബ്യ, സുഡാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. യുഎസ്സിആര്‍എഫ് ചെയര്‍മാന്‍ പാക്കിസ്ഥാനിലെ അവസ്ഥയെക്കുറിച്ച് ആശങ്ക അറിയിച്ചു. മതനിന്ദാക്കുറ്റം ചുമത്തിയും ആക്രമണങ്ങളിലൂടെയും മതസ്വതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നതില്‍ പാക്കിസ്ഥാന്‍ മുന്നിട്ടു നില്‍ക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here