ആസ്‌ട്രേലിയന്‍ തദ്ദേശീയ ജനതയുടെ ചരിത്രവും സംസ്‌കാരവും ഉയര്‍ത്തിക്കാട്ടി വത്തിക്കാന്‍ പ്രസിദ്ധീകരണം

വത്തിക്കാന്‍ മ്യൂസിയത്തിന്റെ അനിമല്‍ മുണ്ടി ഓസ്‌ട്രേലിയയ്ക്ക് സമര്‍പ്പിച്ചതിന്റെ ഉദ്ഘാടനത്തിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മ്യൂസിയങ്ങളുടെ ചരിത്രം, ജനങ്ങള്‍ക്കിടയിലുള്ള ബന്ധം നിര്‍മിക്കുന്നതിനുള്ള അതിന്റെ ദൗത്യത്തിന് ഒരു സുപ്രധന സംഭവം നടന്നു.

വത്തിക്കാന്‍ മ്യൂസിയം പാപ്പായുടെ മ്യൂസിയത്തിലെ എഥനോളജിക്കല്‍ ശേഖരത്തിലെ ഗ്രന്ഥങ്ങളുടെ പരമ്പരയില്‍ മൂന്നാം വാല്യം പ്രസിദ്ധീകരിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അവ ലഭ്യമാണ്.

പാപ്പായുടെ മ്യൂസിയത്തിലെ എഥനോളജിക്കല്‍ ശേഖരങ്ങളിലെഴുതിയ ഗ്രന്ഥങ്ങളുടെ മൂന്നാമത്തെ പരമ്പരയാണ് ഇത്.

ഓസ്‌ട്രേലിയന്‍ തദ്ദേശീയ വസ്തുക്കളെ ഉയര്‍ത്തിക്കാട്ടുന്ന സംയുക്തശ്രമം പ്രത്യേകിച്ചും ഓസ്‌ട്രേലിയയിലെ തദ്ദേശീയമായ ജനതയുടെ ദീര്‍ഘവും അതിപുരാതനവുമായ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ഒരു അവസരമാണ് എന്ന് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അബോറിജിനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ആയ ക്രെയ്ഗ് റിച്വി പറഞ്ഞു.

എല്ലാ ജനങ്ങളുടെയും സാംസ്‌കാരിക, ആത്മീയ പാരമ്പര്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ‘എത്‌നോളജിക്കല്‍ മ്യൂസിയം’ വത്തിക്കാന്‍ മ്യൂസിയത്തിന്റെ അവിഭാജ്യഘടകമാണ്. ഓസ്‌ട്രേലിയന്‍ ‘അനിമ മുണ്ടി’ വിഭാഗം മനുഷ്യ വര്‍ഗ്ഗത്തിന്റെ സങ്കീര്‍ണ്ണമായ മൊസെയ്ക്കിലെ ഒരു ഘടകത്തെ പ്രതിനിധീകരിക്കുന്നു. ഇത് ആദ്യമായാണ് ഒരു പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇത് കൂടുതല്‍ വിശാലമായ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു എന്നും റിച്വി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ