ദുരന്ത ഗാഥയിലും ദൈവത്തിനു നന്ദി പറഞ്ഞു നെയ്മർ

ലോകകപ്പു ഫുട്ബോളിന്റെ അരങ്ങിൽ  ഒരിക്കൽ കൂടി ബ്രസിലിനു ദുഃഖവെള്ളിയായ ദിനമാണ് 2018 ജൂലൈ 6 വെള്ളി. റഷ്യയിലെ കസാനിൽ നടന്ന ലോകകപ്പു ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോടു ഒന്നിനെതിരെ രണ്ടു ഗോളുകൾക്കൾക്കു ബ്രസിൽ പരാജയപ്പെട്ടെങ്കിലും അവരുടെ സൂപ്പർ സ്റ്റാർ നെയ്മറിന്റെ facebook സന്ദേശം ലോകം ഏറ്റെടുത്തിരിക്കുന്നു.

“എന്റെ കരിയറിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയമാണിത്. വേദന വളരെ വലുതാണ്, കാരണം ഞങ്ങൾക്കു അവിടെ എത്താൻ കഴിയുമെന്ന്, ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്നു ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അത് ഇപ്രാവശ്യമായിരുന്നില്ല. തിരിച്ചു പോകാനും വിണ്ടും ഫുട്ബോൾ കളിക്കുവാനും ശക്തി കണ്ടെത്തുക അത്ര എളുപ്പമല്ല. എന്തും അഭിമുഖീകരിക്കാൻ ദൈവം മതിയായ ശക്തി നൽകുമെന്നു എനിക്കു ഉറപ്പുണ്ട്. പരാജയത്തിൽ പോലും എന്റെ ദൈവത്തിനു നന്ദി പറയുന്നതു ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല. കാരണം നിന്റെ വഴികൾ എന്റെ വഴികളെക്കാൾ മികച്ചതാണന്നു എനിക്കറിയാം. ഈ ടീമിന്റ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. എല്ലാവരെയും ഓർത്തു ഞാൻ അഭിമാനം കൊള്ളുന്നു. നമ്മുടെ സ്വപ്നം തടസ്സപ്പെട്ടങ്കിലും ഞങ്ങളുടെ ശിരസും ഹൃദയവും അതിൽ നിന്നു പിൻതിരിക്കുന്നില്ല.”

Leave a Reply