നൈജീരിയയിൽ ദേവാലയാക്രമണം: 2 വൈദികര്‍ ഉള്‍പ്പെടെ 19 മരണം

ലാ​​ഗോ​​സ്: നൈജീരിയായിലെ സം​​സ്ഥാ​​ന​​മാ​​യ ബെ​​ന്യൂ​​വി​​ൽ കത്തോലിക്ക ദേവാലയത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. അ​​യാ​​ർ മാ​​ബ​​ലോം ഗ്രാ​​മ​​ത്തി​​ലെ ദേവാലയത്തിൽ രാ​​വി​​ലെ ആ​​റി​​നു നാ​​ടോ​​ടി വ​​ർ​​ഗ​​ക്കാ​​ർ ആണ് വെടിവയ്പ്പ് നടത്തിയത്.

അക്രമത്തിന് പിന്നില്‍ ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾക്കെതിരെ നടപടി എടുക്കാൻ ഫു​​ലാ​​നി വം​​ശ​​ജ​​നാ​​യ പ്ര​​സി​​ഡ​​ന്‍റ് ബു​​ഹാ​​രി ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നു വിമർശകർ പറയുന്നു. സെന്റ് ഇഗ്നാത്തിയോസ് കത്തോലിക്കാ സഭയിലെ ഫാ. ജോസഫ് ഗോര്‍, ഫാ. ഫെലിക്സ് യോളാഹ എന്നിവരാണ് കൊല്ലപ്പെട്ട വൈദികര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply