ബൊക്കോ ഹറാം തീവ്രവാദികള്‍ക്ക് മുന്നില്‍ ക്രൈസ്തവ വിശ്വാസം ത്യജിക്കാതിരുന്ന പെണ്‍കുട്ടിക്ക് തടവില്‍ 15-ാം ജന്മദിനം

നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ക്ക് മുന്നില്‍ ക്രൈസ്തവ വിശ്വാസം ത്യജിക്കാതിരുന്ന ലീഹ ശരിബു എന്ന പെണ്‍കുട്ടിക്ക് തടവില്‍ 15-ാം ജന്മദിനം. മേയ് പതിനാലാം തിയതിയായിരുന്നു ശരിബുവിന്റെ ജന്മദിനം.

യോബിലെ വടക്കു കിഴക്കന്‍ മേഖലയിലെ ദപ്ച്ചിയില്‍ നിന്നും ബൊക്കോ ഹറാം തട്ടിക്കൊണ്ടു പോയ 109 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏക ക്രിസ്ത്യാനിയായിരുന്നു ശരിബു. തട്ടിക്കൊണ്ട് പോയവരില്‍ 104 പേരെ തീവ്രവാദികള്‍ വിട്ടയച്ചിരുന്നു. നാലുപേര്‍ തടവിലിരിക്കെ മരണപ്പെട്ടിരുന്നു. തീവ്രവാദികള്‍ ക്രിസ്തുമതം ഉപേക്ഷിക്കുവാനും മുസ്‌ലിം മതം സ്വീകരിക്കുവാനും ശെരിബുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ശെരിബു തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നിന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളും ഹിജാബ് ധരിക്കുവാന്‍ ശരിബുവിനോട് അഭ്യര്‍ത്ഥിച്ചു. എങ്കിലും അത് തന്റെ വിശ്വാസത്തിനെതിരാണെന്നും. അവര്‍ തന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ, എന്നാലും താന്‍ വിശ്വാസം ഉപേക്ഷിക്കുകയില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു.

ഇസ്ലാം മതം സ്വീകരിക്കാത്തതിനാല്‍ തീവ്രവാദികള്‍ ശരിബുവിനെ തടവിലാക്കുകയായിരുന്നുവെന്ന് രക്ഷപെട്ട മറ്റു പെണ്‍കുട്ടികള്‍ പറഞ്ഞു. തന്റെ മകളുടെ അടിയുറച്ച വിശ്വാസം തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ശരിബുവിന്റെ പിതാവ് നഥാന്‍ പറഞ്ഞു. ‘അവള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു എങ്കില്‍ അവളെ അവര്‍ വിട്ടയക്കുമായിരുന്നു. സങ്കടമുണ്ട്. എങ്കിലും ക്രിസ്തുവിനെ ഉപേക്ഷിക്കുവാനോ തള്ളിപ്പറയുവാനോ അവള്‍ ശ്രമിച്ചില്ല എന്നതില്‍ വളരെ സന്തോഷം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply