നൈജീരിയൻ സെമിനാരി ആക്രമണത്തിൽ പുരോഹിതന് പരിക്ക് 

നൈജീരിയയിൽ കത്തോലിക്കാ മൈനർ സെമിനാരിയില്‍ ഉണ്ടായ  ആക്രമണത്തിൽ പുരോഹിതർക്ക്  പരിക്കേറ്റു. നൈജീരിയയിലെ വടക്കൻ സെൻട്രൽ മിഡിൽ ഈസ്റ്റ് മേഖലയുടെ ഭാഗമായ ജലിംഗോയിൽ വലിയൊരു വിഭാഗം മുസ്ലീം ഫുലാനി ഇടയന്മാരാണ് ആക്രമണം നടത്തിയത്. രണ്ടു പുരോഹിതർ ഉൾപ്പെടെ നിരവധി പേർക്ക്  പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ആക്രമണം. മിഡിൽ ബെൽറ്റിന്റെ ഭൂരിഭാഗം മുസ്ലീം ഇടയന്മാരും  ക്രിസ്ത്യൻ കർഷകരും ഉൾപ്പെടുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

ജാമിലിയിലെ സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിലെ റെക്ടർ, ഇമ്മാനുവേൽ അറ്റ്സു, ആക്രമണത്തെക്കുറിച്ചുള്ള വിവരം വാട്സ്  ആപ്പ് ഉപയോഗിച്ചാണ്  പുറത്തു വിട്ടത്. ജലിംഗോ രൂപതയുടെ ബിഷപ്പ് ചാൾസ് ഹമ്മാവയുടെ അനുമതിയോടെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

റെക്ടറുടെ വസതിയിൽ അവർ ഇടക്കിടെ വെടിവെച്ചു, വിൻഡോ ഗ്ലാസുകൾ പൊട്ടിച്ചു , പുരോഹിതന്മാരിൽ ഒരാളുടെ വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു എന്ന് അറ്റ്സ് പറഞ്ഞു.

 ഫാദർ  കൊർണേലിയസ് പോബായുടെ കാലിൽ വെടിവെച്ചു  പരിക്കേൽക്കുകയും  ഫാദർ സ്റ്റീഫൻ ബാകാരിയെ തല്ലി പരിക്കേല്‍പ്പിക്കുകയും   ചെയ്തു എന്ന്  അദ്ദേഹം പറഞ്ഞു.

“നമുക്ക് നൈജീരിയയിൽ സമാധാനത്തിന് വേണ്ടി ഒന്നിച്ച്  പ്രാർത്ഥിക്കാം”എന്ന്  അറ്റ്സു പറഞ്ഞു.

ഏപ്രിൽ അവസാനം മുതൽ ആക്രമണം തുടരുകയാണ്. ഹുലാനി അക്രമികൾ ബെനുവിലെ ദേവാലയത്തിൽ രണ്ടു പുരോഹിതന്മാരടക്കം 19 പേരെ നേരത്തെയും വധിച്ചിരുന്നു.

Leave a Reply