തട്ടികൊണ്ട് പോയ നൈജീരിയന്‍ പുരോഹിതനെ മോചിപ്പിച്ചു 

നാലു ദിവസം മുന്‍പ് തട്ടികൊണ്ട് പോയ നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു. നൈജീരിയയിലെ എഡൊ സംസ്ഥാനത്ത് നിന്ന് ആയുധധാരികള്‍  തട്ടികൊണ്ട് പോയ  ഫാ. എഡ്വിൻ ഒമേർഗ്ബെയാണ് ഞായറാഴ്ച മോചിപ്പിച്ചത്.

“റവ. ഫാ. എഡ്വിൻ ഒമോറോഗിനെ തട്ടികൊണ്ട് പോയവര്‍ മോചിപ്പിച്ചിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. നിങ്ങളുടെ എല്ലാ ഹൃദയാഭിലാഷങ്ങളും ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” എന്ന് ബെനിൻ സിറ്റി അതിരൂപതയിൽ നിന്നു പുറപ്പെടുവിച്ച  പ്രസ്താവനയില്‍ പറയുന്നു. ബെനിന്‍ നഗരത്തിലെ സെന്റ് പോൾസ് കത്തോലിക്കാ  ഇടവകയിലെ വൈദികനായ ഫാ. എഡ്വിനെ ഏപ്രിൽ 18 – ന് ഉറോമിയില്‍ നിന്ന് ബെനിനിലെയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് ഒരു സംഘം ആയുധധാരികള്‍ തട്ടികൊണ്ട് പോയത്.

അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയില്‍ ആക്രമികള്‍ അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. തട്ടികൊണ്ട് പോയത് ആരെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ ഇതുവരെ മനസിലാക്കുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്തു നിന്ന് നിരവധി സന്യാസികളും പുരോഹിതരും തട്ടികൊണ്ട് പോകലിന് ഇരയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply