ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് നൈജീരിയയില്‍ ജപമാല റാലി 

നൈജീരിയയില്‍ പള്ളികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് നടത്തുന്ന ജപമാല റാലിയില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ എല്ലാ രൂപതകളോടും നൈജീരിയന്‍ ബിഷപ്പുമാര്‍. സമാധാനപരമായ പ്രാര്‍ത്ഥനാ റാലി മേയ് 22 നു നടക്കും.

ഏപ്രില്‍ 24 ചൊവ്വാഴ്ച രാവിലെയാണ് ഫുലാനി കര്‍ഷകര്‍ വിശുദ്ധ ഇഗ്‌നാത്തിയോസിന്റെ നാമത്തിലുള്ള ദൈവാലയത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടു വൈദികരും ദൈവാലയത്തില്‍ ഉണ്ടായിരുന്ന 17 പേരും കൊല്ലപ്പെട്ടു. രാജ്യത്തിനു വേണ്ടിയും കൊല്ലപ്പെട്ട ആളുകള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു കൊണ്ടുള്ള ജപമാല റാലിയില്‍ നല്ലവരായ എല്ലാവരും പങ്കെടുക്കണം എന്ന് കഴിഞ്ഞ ഞായറാഴ്ച ദൈവാലയങ്ങളില്‍ അറിയിപ്പിച്ചു നല്‍കിയിരുന്നു. അത് പ്രകാരം ആക്രമണം നടന്ന ബിന്യുവിലെ ഗവര്‍ണര്‍ മേയ് 22  ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം 140 നൈജീരിയക്കാരാണ് ഫുലാനി കര്‍ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഗവണ്മെന്റ് രാജി വെക്കണം എന്ന് നൈജീരിയന്‍ ബിഷപ്പ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ശബ്ദമില്ലാത്തവരുടെ ശബ്ദം ആയിക്കൊണ്ട് ഞങ്ങളുടെ ജനങ്ങളുടെ ദുരന്തത്തെ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് എന്ന് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here