ഇരു – കൊറിയകളും ഒന്നിക്കാനായി നൊവേന 

കൊറിയയിലെ കത്തോലിക്കാ സഭാ സമാധാനവും അനുരഞ്ജനവും നിലനിര്‍ത്താനായി നൊവേന പ്രാര്‍ത്ഥന ആരംഭിക്കാന്‍ തീരുമാനിച്ചു. ഇരു – കൊറിയകളും അമേരിക്കയുമായുള്ള പുതിയ നയതന്ത്ര ബന്ധങ്ങളും പ്രഖ്യാപനങ്ങളും നടന്ന സാഹചര്യത്തിലാണ് സമാധാനം നിലനിര്‍ത്താന്‍ സഭയുടെ പ്രാര്‍ഥനാമാര്‍ഗം.

ഉത്തരകൊറിയയും യുഎസ്സുമായുള്ള ചരിത്രപ്രധാന ഉച്ചകോടി ഇരു കൊറിയകളുടെയും ഇടയിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് നൊവേനയുടെ അനുഗ്രഹം കൂടി ഉണ്ടാവട്ടെ, എന്ന തീരുമാനത്തില്‍ എത്തിച്ചത്.

കൊറിയന്‍ ദ്വീപുകളില്‍ ആണവനിരായുധീകരണം സാധ്യമാക്കാനുള്ള സാധ്യതയിലേക്കാണ് ഈ കൂടിക്കാഴ്ച വിരല്‍ ചൂണ്ടുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ്-ഉന്നുമായി നടത്തിയ  ഉച്ചകോടി  ലോകത്തെങ്ങും, പ്രത്യാശയുടെ വിത്തുകള്‍ പാകിയെങ്കിലും കൊറിയയ്ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രത്യാശ.

Leave a Reply