രാജ്യത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ നൈജീരിയൻ കന്യാസ്ത്രികൾ

നൈജീരിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഉള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് സന്യാസിനികൾ. നാഷണൽ കോൺഫ്രൻസ് ഓഫ് റിലീജിയസ് സിസ്റ്റേഴ്സ്റ്റിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ ആക്രമണങ്ങൾക്കെതിരെ സിസ്റ്റർമാർ ഒരുമിച്ചു കൂടുന്നത്.

കൊലപാതക വാർത്തകൾ, തട്ടികൊണ്ടു പോകലുകൾ, കൂട്ടകൊലപാതകങ്ങൾ, മനുഷ്യക്കടത്തലുകൾ ബോക്കോ ഹറാം തീവ്രവാദികളുടെ പ്രവർത്തനങ്ങൾ എന്നിവ വർധിച്ചു വരുകയാണ്. അതിനാൽ തന്നെ ദൈവത്തിന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്ന ഈ പ്രശ്നങ്ങള്‍ക്കെതിരെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചു കൂട്ടുകയാണ് എന്ന് വനിതാ ഡിഗ്നിറ്റി സപ്പോർട്ട് കമ്മിറ്റി കോർഡിനേറ്റർ സി. ബിബിയാന എമനാഹ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി പതിനാലാം തിയതി നൈജീരിയന്‍ സിസ്റ്റര്‍മാര്‍ ദേശീയ ഉപവാസ പ്രാര്‍ത്ഥനാ ദിനം ആചരിച്ചിരുന്നു.  “ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തെ സമാധാനവും സ്വസ്ഥതയും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെല്ലുത്തും. അവയിലൂടെ  സമൂഹത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തും” എന്ന് സി. ബിബിയാന പറഞ്ഞു. ഞങ്ങളുടെ ജീവനും സ്വത്തിനും കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടും. ഒപ്പം തന്നെ ഈ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനായി കഴിവതും വേഗം നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് എന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

നാഷണൽ കോൺഫ്രൻസ് ഓഫ് റിലീജിയസ് സിസ്റ്റേഴ്സില്‍ അംഗങ്ങളായരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നൈജീരിയയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. മനുഷ്യക്കടത്തനിരയായവരെ മോചിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. കൂടാതെ മനുഷ്യക്കടത്തിനിരയായ സ്ത്രീകര്‍ക്ക് ആത്മീയവും മാനസികവും ഭൌതികവുമായ പിന്തുണ നല്‍കുവാനും ഇവര്‍ പ്രത്യേകം പരിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here