ലത്തീൻ   ഒക്ടോബർ 03  ലൂക്കാ 9:57-62 ‘ചാരിത്ര്യ-സ്നേഹം’ 

അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താ വേ, ഞാന്‍ ആദ്യം പോയി എന്‍െറ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും.

ലൂക്കാ 9 : 59

ഞാൻ ആദ്യമേ പോയി സ്വന്തം പിതാവിനെ ശുശ്രുഷിക്കട്ടെ എന്ന അപേക്ഷ പ്രത്യക്ഷത്തിൽ വളരെ ആത്മാർത്ഥത നിറഞ്ഞതായി തോന്നാം.  മാതാപിതാക്കളെ സ്നേഹിക്കണം എന്ന സ്വാഭാവിക-നിയമത്തിനും,   സമൂഹ-മനഃസാക്ഷിക്കും, ദൈവകൽപനക്കും യോജിക്കുന്നതാണ് ഇത്. പക്ഷെ ആഴത്തിൽ നോക്കുമ്പോൾ തന്റെ പിതാവിനോടുള്ള ഭക്തി യേശുവിനെ പിന്തുടരുന്നത്തിനുള്ള തീരുമാനം നീട്ടിവയ്ക്കാനുള്ള  ഒഴികഴിവായി അവൻ ഉപയോഗിക്കുന്നു. മനുഷ്യബന്ധങ്ങളെ ദൈവബന്ധത്തിന് തടസമായി കാണുന്ന ഈ  രീതിയെ  “ആത്മാർത്ഥതയില്ലാത്ത ആത്മീയത” (Spiritual Insincerity) എന്ന് വിളിക്കാം. ആരാണ് നിന്റെ ഒന്നാമത്തെ സ്നേഹം എന്നതാണ് ചോദ്യം. അമ്മ, അപ്പൻ, ഭാര്യ, ഭർത്താവ്, മകൻ, മകൾ?

എല്ലാറ്റിലും എല്ലാവരിലും അധികമായി ദൈവത്തെ സ്നേഹിക്കുന്നതാണ് ചാരിത്ര്യസ്നേഹം. ഒന്നാം പ്രമാണം അനുശാസിക്കുന്നതുപോലെ ദൈവസ്നേഹം പ്രഥമസ്‌നേഹമാകുമ്പോൾ എല്ലാ മനുഷ്യബന്ധങ്ങളും   ഉൽകൃഷ്ടമാകും. ആമ്മേൻ.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ