ഡല്‍ഹിയിലെ ഒരു രാത്രി

നിഴല്‍ത്തുമ്പിന് അപ്പുറം മരണമാണ്.
അത് മനസ്സിലാക്കാതെ തുടര്‍ച്ചയായ
യാത്രയിലാണ് നമ്മള്‍.

ഡല്‍ഹിയിലെ തണുപ്പുള്ള ഒരു രാത്രി. പെട്ടെന്ന് ഒരു ഫോണ്‍ സന്ദേശം. ഒരാള്‍ക്ക് രക്തം നല്കണം. പറ്റുന്നത്ര വേഗ ത്തില്‍ പറഞ്ഞ ആശുപത്രിയിലെത്തി. അധികം പ്രശസ്തമല്ല അതിന്റെ പേര്.

രക്തം നല്കുന്നതിന്റെ ആദ്യഭാഗമായി അവര്‍ തന്ന ഫോം പൂരിപ്പിച്ചു നല്കി. പിന്നെ ഒരു വാര്‍ഡിലേയ്ക്കു കൊണ്ടുപോയി. ഞാനും കൂടെയുള്ള ആളും നഴ്‌സിനെ അനുഗമിച്ചു. ഹിന്ദിക്കാരി യാണ് നഴ്‌സെന്നു തോന്നി. കൂട്ടുകാരനും ഞാനും മലയാളത്തി ല്‍ ലോകവര്‍ത്തമാനം പറഞ്ഞ് വാര്‍ഡിലെത്തി. കുറെ കട്ടിലുക ളും ബെഡ്ഡുകളും. ഒരു ബെഡ്ഡില്‍ മാത്രം ഒരാളുണ്ട്. അയാളുടെ അടുത്ത കട്ടിലില്‍ കയറിക്കിടക്കാന്‍ എന്നോട് പറഞ്ഞു. പുത ച്ചിരുന്ന ഷോളു മാറ്റി, ഇട്ടിരുന്ന കോട്ട് ഊരി ഞാന്‍ കിടന്നു. കൂ ട്ടുകാരന്‍ അല്പം മാറിയാണ് നില്പ്.

എനിക്കാണെങ്കില്‍ തണുപ്പ് കൂടിക്കൂടി വന്നു. ചുറ്റും നോക്കി ഞാന്‍. അടുത്ത കട്ടിലില്‍ കിടക്കുന്നവന്‍ പുതച്ചുമൂടിയാണ് കിട പ്പ്. എനിക്കും ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍. ആഗ്രഹങ്ങള്‍ കൂട്ടുകാരനോട് പ്രകടിപ്പിച്ചു. ”ദേ ഇയാള്‍ക്ക് പുതപ്പുണ്ട്. പുതപ്പും മൂടി സുഖമായി കിട ക്കുന്നു. എനിക്കും ഒരു പുതപ്പ് ഇവര്‍ തന്നിരുന്നെങ്കില്‍. എന്തൊ രു ആശുപത്രി?” ഇതുകേട്ടു കൊണ്ട് ആ നഴ്‌സ് കടന്നു വന്നു. മലയാളം അറിയില്ലാത്തതിനാല്‍ അവര്‍ക്ക് മനസ്സിലായിക്കാണി ല്ലെന്ന് ആശ്വസിച്ച് ഞാന്‍ ഒരു ചിരി പാസ്സാക്കി. അപ്പോള്‍ ആ നഴ്‌സ് മലയാളത്തില്‍ പറഞ്ഞു ”ഞാന്‍ മല യാളിയാണ്. മലബാറിലാണ് വീട് പിന്നെ ഈ കിടക്കുന്നയാള്‍ പുതച്ചുമൂടിക്കിടക്കുന്നതൊന്നുമല്ല. അല്പം മുമ്പ് മരിച്ച ഒരാളു ടെ ശരീരമാണ്.” എന്റെ ചങ്ക് ഒന്ന് കത്തി.

അവര്‍ തുടര്‍ന്നു, ”രാജസ്ഥാനില്‍ നിന്നോ മറ്റോ കെട്ടിടം പണിക്ക് വന്നയാളാണ്. ഇന്ന് വൈകിട്ട് പണിക്കിടയില്‍ താഴെ വീണു. ഇവിടെ കൊണ്ടു വന്നു. കുറച്ച് മുമ്പ് മരിച്ചു. കൊണ്ടുപോകാനോ ഉടനെ സംസ്‌കരിക്കാനോ ആരുമില്ല. ആകെയുള്ളത് ഭാര്യമാത്രമാണ്. അവര്‍ ഇരുന്ന് ദേ കരയുന്നു” വാര്‍ഡിന്റെ മൂലയിലേയ്ക്ക് അവര്‍ വിരല്‍ ചൂണ്ടി. ഞാന്‍ അവിടേയ്ക്ക് നോക്കിയുമില്ല, അവരെ കണ്ടുമില്ല. എന്റെ തണുപ്പൊക്കെ എവിടേയ്‌ക്കോ പോയി. ശരീരം ചൂടായി. പതിയെ വിയര്‍ത്തു തുടങ്ങി. പതുക്കെ അടുത്ത കട്ടിലിലേയ്ക്ക് ഞാന്‍ പാളിനോക്കി. ദൈവമേ, മരിച്ച ഒരാള്‍ തൊട്ടപ്പുറത്ത്. ഞാനീ കട്ടിലില്‍. എന്റെ ഹൃദയം ഒന്നു കൂടിപ്പിടഞ്ഞു. ഒരു മൃതദേഹത്തിന്റ ഒപ്പം ഞാനും എന്ന ചിന്ത എന്നെ പൊള്ളിച്ചു. പിന്നെ ഓര്‍ത്തു നാളെ ഞാനും ഇതു പോലെ മൂടിപ്പുതച്ചു കിടക്കേണ്ടതാണല്ലോ എന്ന്. തിരികെ വന്നപ്പോള്‍ ഞാന്‍ മൗനിയായിരുന്നു. അല്പമൊക്കെ സംസാരിച്ചത് തത്വചിന്താപരമായും. അന്ന് കൂടെയുണ്ടായിരുന്ന അഗസ്റ്റ്യന്‍ ഇടക്കളത്തൂര്‍ എന്ന കപ്പുച്ചിന്‍ അച്ചനും ഈ സംഭ വം മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു.

”നാളെ,നാളെ…,നാളെയാണ്”എന്ന് വിളിച്ചു പറഞ്ഞുകൊ ണ്ട് ഒരാള്‍ സൈക്കിളില്‍ പിന്നാലെ വന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു ലോട്ടറിക്കാരന്‍ ആയിരിക്കും. പിന്നെയാണ് മനസിലായത് സൈ ക്കിളില്‍ വിളിച്ചു പറഞ്ഞുകൊണ്ട് വന്നത് മരണമായിരുന്നു എന്ന്. ദൈവമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ