എത്യോപ്യൻ മതഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ ശേഖരം വാഷിംഗ്ടൺ ഡി സിയിൽ

എത്യോപ്യൻ മതഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ ശേഖരമായി മാറിയിരിക്കുകയാണ് അമേരിക്കയിലെ കത്തോലിക്കാ സർവകലാശാല. ഈ വർഷം ആരംഭത്തിൽ സമ്മാനമായി 600 -ൽ അധികം മതഗ്രന്ഥങ്ങളുടെ  കൈയെഴുത്തു പ്രതികൾ ലഭിച്ചിരുന്നു.ഈ ശേഖരത്തിൽ ക്രിസ്ത്യൻ മതഗ്രന്ഥങ്ങളെ കൂടാതെ ഇസ്ലാമിക മതഗ്രന്ഥങ്ങളും മാന്ത്രിക പുസ്തകങ്ങളും ഉൾപ്പെടുന്നു. എത്യോപ്യയുടെ പുറത്തുള്ള എത്യോപ്യൻ ഇസ്ലാമിക് കൈയെഴുത്തു പ്രതികളുടെ ഏറ്റവും വലിയ ശേഖരമാണിത്.

പൗരസ്ത്യ ക്രിസ്തുമതത്തെക്കുറിച്ചുള്ള പഠനത്തിന് സമാനതകളില്ലാത്ത പ്രാഥമിക സ്രോതസ്സുകൾ നൽകുന്നു എന്ന് മാത്രമല്ല കിഴക്കൻ ക്രിസ്ത്യൻ ഭാഷയും  സാഹിത്യവും ചരിത്രവും പഠിക്കുന്നതിനുള്ള മികച്ച സ്ഥാപനമാണ്  ഈ യൂണിവേഴ്‌സിറ്റി എന്ന് അധ്യാപകനായ ഡോ. ആരോൺ എം ബുറ്റ്‌സ് പറഞ്ഞു. കൈയെഴുത്തു പ്രതികൾ മിക്കവയും കോലാടിന്റെയോ ചെമ്മരിയാടിന്റെയോ കാളക്കുട്ടിയുടെയോ തോലുകളിൽ തീർത്തവയാണ്.  അവയിൽ ഭൂരിഭാഗവും പതിനെട്ടോ പത്തൊമ്പതോ  നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടതാണ്.

കൈയെഴുത്തു പ്രതികളുടെ ശേഖരത്തിൽ 125  ക്രിസ്ത്യൻ ഗ്രന്ഥങ്ങൾ ഉണ്ട്. അവയിൽ സങ്കീർത്തനങ്ങൾ, ആരാധന പുസ്തകങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. 215  ഇസ്ലാമിക കൈയെഴുത്തു പ്രതികളിൽ ഖുറാനും അതിന്റെ വാക്കുകളും ഉൾപ്പെടുന്നു. 350  ത്തോളം ക്രിസ്ത്യൻ പ്രാർത്ഥനകൾ എഴുതിയ തകിടുകൾ ഇവയിൽ ഉൾപ്പെടുന്നു. ഇവ മാന്ത്രിക ചുരുളുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വേദനകളും മറ്റും അകറ്റുന്നതിനായി പ്രാർത്ഥനാ പൂർവം തലമുറകളായി കൈമാറി വന്നിരുന്ന കുറിപ്പുകളായിരുന്നു ഇവ.

കൈയെഴുത്തുപ്രതികൾ സെമിറ്റിക്സ് വകുപ്പിന്റെ ഗവേഷണസഹായിയായ ക്രിസ്റ്റ്യൻ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിപ്പാർട്ട്മെന്റിലാണ് സൂക്ഷിച്ചിരിക്കുക.  50,000 ത്തിലേറെ പുസ്തകങ്ങൾ, മാസികകൾ, പൗരാണിക പ്രമാണങ്ങൾ, ഫോട്ടോഗ്രാഫുകൾ, ആർക്കൈവൽ മെറ്റീരിയൽ തുടങ്ങിയവയുടെ വിപുലമായ ശേഖരം തന്നെയാണ് ഈ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഉള്ളത്. ഒരു മില്യണിലധികം വിലമതിക്കുന്ന ഈ അപൂർവ ശേഖരം കാത്തലിക് യൂണിവേഴ്സ്റ്റിറ്റിക്ക്  കൈമാറിയത് ചിക്കാഗോ കളക്ടർമാരായ  ജെറാൾഡും   ബാർബറാ വീനറും കൂടെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here